സിപിഎമ്മും ചൂലെടുത്തു... ശുചിത്വകേരളം പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം
നാടിനെ മാലിന്യ മുക്തമാക്കാനുളള ശുചിത്വകേരളം പദ്ധതിയുമായി സി പി എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജഗതി കോര്‍പ്പറേഷന്‍ മൈതാനത്ത് നടന്ന ശുചീകരണത്തില്‍ വോളണ്ടിയര്‍മാര്‍ക്കൊപ്പം പിണറായിയും പങ്കെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തുന്ന ശുചീകരണം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാറിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നതോടൊപ്പം സ്വന്തം നിലയിലും ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നാണ് നേതൃത്വം അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എല്ലാ വീടുകളിലും മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍, നഗരത്തിലെ മാലിന്യം ശേഖരിക്കാന്‍ എയറോബിക്ക് കബോസ്റ്റ് യൂണിറ്റുകള്‍ തുടങ്ങി ഒട്ടനവധി പരിപാടികള്‍ നഗരസഭ ആസൂത്രണം ചെയ്തിട്ടുണ്ട്. ജനകീയ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തി പാര്‍ട്ടിക്ക് നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കാമെന്നും നേതാക്കള്‍ പ്രതീക്ഷിക്കുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha