മാണിക്ക് പിന്തുണയുമായി കെപിസിസി : മാണിയെ പൂര്‍ണ വിശ്വാസമെന്ന് സുധീരന്‍
ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം. മാണിയെ കെപിസിസിക്ക് പൂര്‍ണ വിശ്വാസമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ആരോപണം ഉന്നയിച്ചവര്‍ക്ക് തന്നെയാണ് അതു തെളിയിക്കേണ്ട ബാധ്യത. മുന്നണിക്കുള്ളില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടോയെന്ന് സംശയിക്കുന്നു. മാണിക്കെതിരായ ആരോപണം വിശ്വസനീയമല്ല, സുധീരന്‍ വ്യക്തമാക്കി.
അതേസമയം, മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ ടി.എന്‍. പ്രതാപന്റെ നടപടി ശരിയായില്ല. ഏത് സാഹചര്യത്തിലാണ് പ്രതാപന്‍ അങ്ങനെ ആവശ്യപ്പെട്ടതെന്ന് അറിയില്ല. അങ്ങനെ പറഞ്ഞെങ്കില്‍ അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha