മനുഷ്യ ചങ്ങല അലങ്കോലമാക്കിയ കെഎസ്‌യുവിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ പരാതി
മനുഷ്യചങ്ങല അലങ്കോലമാക്കിയ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് കെഎസ്‌യു സംസ്ഥാന നേതൃത്വത്തിനെതിരെ പോലീസില്‍ പരാതി നല്‍കി. കന്റോണ്‍മെന്റ് പോലീസിലാണ് മഹിളാ കോണ്‍ഗ്രസ് പരാതി നല്‍കിയത്. മഹിളാ കോണ്‍ഗ്രസ് യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ തീര്‍ത്ത മന്ഷ്യചങ്ങല അലങ്കരോലമാക്കിയെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
സമാധാനപരമായി സമരം നടത്തിയ തങ്ങളുടെ സമരത്തിന് നേരെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്ത്രീകളെ ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് കെഎസ്‌യു നേതൃത്വത്തിനെതിരെയുള്ള പരാതിയില്‍ പറയുന്നത്. സ്ത്രീകളോട് മോശമായി പെരുമാറുക, ബലപ്രയോഗം നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha