മണ്ണില്‍ പണിയെടുക്കുന്ന മണ്ണിന്റെ മക്കളുടെ നേതാവിന് മണ്ണ് അലര്‍ജിയോ? ഗ്ലൗസും ഷൂസുമിട്ട് അടിച്ചുവാരല്‍ തുടങ്ങി
മണ്ണില്‍ പണിയെടുക്കുന്ന മണ്ണിന്റെ മക്കളുടെ നേതാവിന് മണ്ണ് അലര്‍ജിയോ എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടി പിണറായി വിജയന്‍ ശുചിത്വ കേരളം ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ പാടത്തും പറമ്പിലും യാതൊരു സുരക്ഷാ കവചങ്ങളുമില്ലാതെ പണിയെടുക്കുമ്പോഴാണ് അടിസ്ഥാന വര്‍ഗത്തിന്റെ നേതാവ് പിണറായി വിജയന്‍ ഗ്ലൗസും ഷൂസുമിട്ട് തൂമ്പയെടുത്തത്. മണ്ണോ പൊടിയോ ദേഹത്ത് പറ്റാതിരിക്കാനുള്ള സര്‍വ സജീകരണവുമണിഞ്ഞാണ് പിണറായി ശുചീകരണത്തിനായി രണ്ട് വെട്ട് വെട്ടിയത്. കൈയ്യില്‍ മണ്ണു പറ്റാതിരിക്കാന്‍ ഗ്ലൗസിട്ടു. മുണ്ട് മടക്കിക്കുത്തി മണ്ണു പറ്റാതിരിക്കാന്‍ കാലില്‍ സോക്‌സ് ഇട്ടു. അതിനുമേല്‍ നീളത്തിലുള്ള ഷൂസും അണിഞ്ഞു.
മണ്ണിനെ സ്‌നേഹിച്ച് മണ്ണില്‍ പണിയെടുത്ത് പടുത്തുയര്‍ത്തിയതാണ് ഈ ലോകത്തിലെ എല്ലാം. മണ്ണിന്റെ മണം ജീവവായുവാക്കി തൊഴിലാളികള്‍ പടുത്തുയര്‍ത്തിയതാണ് ഈ വിപ്ലവ പാര്‍ട്ടി. എങ്കിലും തങ്ങളുടെ നേതാവ് ആദ്യമായി തൂമ്പയെടുത്തപ്പോള്‍ മണ്ണിനെ തൊടാതിരുന്നതില്‍ അവര്‍ക്ക് അല്‍പം അശങ്കയുണ്ട്. മണ്ണില്‍ പണിയെടുക്കുന്നവനും നേതാക്കളും തമ്മിലുള്ള അന്തരം കൂടുന്നുവോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha