മദ്യ നിരോധന ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍
ബാര്‍ വിഷയം സംസ്ഥാനത്ത് കത്തിക്കയറുമ്പോഴും സമ്പൂര്‍ണ മദ്യ നിരോധനത്തിന് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. മദ്യ നിരോധനം പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ സമ്പൂര്‍ണ ബില്‍. മദ്യ നിരോധന ബില്ലിന് ചുക്കാന്‍ പിടിക്കുന്നത് നിയമ മന്ത്രി കെഎം മാണിയാണ്. ബില്‍ പ്രാവര്‍ത്തികമാക്കാനുള്ള കമ്മിറ്റിയെ ഉടന്‍ നിയമിക്കും.
ബാറുകള്‍ പൂട്ടണമെന്ന ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തിലാണ് മദ്യ നിരോധനം ചര്‍ച്ചയായത്. ചില ബാറുകള്‍ മാത്രം അടപ്പിച്ച് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ബിവറേജസ് മാത്രം തുറന്നു വയ്ക്കുന്നതിന്റെ സാങ്കേതികത്വം പലരും ചോദ്യം ചെയ്തു. ഇതാണ് ബാര്‍ ഉടമകള്‍ കോടതിയില്‍ ചോദ്യം ചെയ്തത്. ബാറുകള്‍ പൂട്ടുകയല്ല മദ്യവര്‍ജനമാണ് വേണ്ടതെന്ന നിലപാടാണ് പ്രതിപക്ഷവും എടുത്തത്.
സമ്പൂര്‍ണ മദ്യ നിരോധനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബാറുകള്‍ പൂട്ടാന്‍ തീരുമാനിച്ച അവസരത്തില്‍ തന്നെ മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. കെപിസിസി പ്രസിഡന്റും സമ്പൂര്‍ണ മദ്യ നിരോധനമാണ് ലക്ഷ്യം വയ്ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha