മലയാളി വാര്‍ത്ത.
തിരുവനന്തപുരം പേപ്പാറ വനത്തില്‍ നിന്നും കോന്നി ആനത്താവളത്തില്‍ എത്തിച്ച കാട്ടാന ചരിഞ്ഞു. ഇന്നു രാവിലെ 11.10ഓടെയാണ് സംഭവം. അവശനിലയിലായിരുന്ന ആന ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. ആനത്താവളത്തില്‍ എത്തി ചികില്‍സ തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആന ചരിഞ്ഞത്.
കാട്ടില്‍ നിന്ന് കിട്ടുമ്പോള്‍ തന്നെ അവശതയിലായിരുന്നു. കാര്യമായ തീറ്റ എടുക്കുന്നുണ്ടായിരുന്നില്ല. അധികൃതര്‍ നല്‍കിയ പുല്ല് മാത്രമായിരുന്നു ഭക്ഷണം. മൂത്രവും, പിണ്ടവും, രക്തപരിശോധനയും ആരംഭിച്ചെങ്കിലും റിസള്‍ട്ട് കിട്ടിയിരുന്നില്ല. മരുന്നും ഗ്ലൂക്കോസും മറ്റും നല്‍കിയിരുന്നു. അവശത കൂടിവന്നപ്പോള്‍ പള്‍സ് കുറഞ്ഞ് ചരിയുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആനകളെ തിരുവനന്തപുരത്തുനിന്ന് കോന്നിയിലേക്ക് കൊണ്ടുവന്നത്. 50 വയസിലധികം ഉള്ള പിടിയാനയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha