പത്മനാഭസ്വാമി ക്ഷേത്രം അമിക്കസ്‌ക്യൂറിക്കെതിരെ രാജകുടുംബാംഗങ്ങള്‍ സുപ്രീംകോടതിയില്‍
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര കേസില്‍ അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ അഞ്ച് രാജകുടുംബാംഗങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. രാജകുടുംബത്തെ മനഃപൂര്‍വ്വം അപമാനിക്കാനാണ് അമിക്കസ്‌ക്യൂറി ശ്രമിക്കുന്നതെന്ന് സുപ്രീംകോടതിയില്‍ അപേക്ഷയില്‍ രാജകുടുംബം കുറ്റപ്പെടുത്തുന്നു. അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി, പൂയംതിരുന്നാള്‍ ഗൗരി പാര്‍വ്വതി ഭായി തുടങ്ങി അഞ്ച് രാജകുടുംബാംഗങ്ങള്‍ സുപ്രീംകോടതതിയിലെ കേസില്‍ കക്ഷിചേരാനായി സമര്‍പിച്ച അപേക്ഷയിലാണ് അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
രാജകുടുംബത്തെ ഒന്നാകെ ക്ഷേത്രകാര്യങ്ങളില്‍ നിന്ന് മനഃപൂര്‍വ്വം മാറ്റിനിര്‍ത്താനാണ് അമിക്കസ്‌ക്യൂറി ശ്രമിക്കുന്നത്. ക്രൂരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് ക്ഷേത്രനടത്തിപ്പിനെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ അമിക്കസ്‌ക്യൂറി നടത്തുന്നത്. ഏതെങ്കിലും ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് എല്ലാവരെയും ഒന്നടങ്കം ആക്ഷേപിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളും നിലപാടുകളുമാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റേതെന്ന് ഹര്‍ജിയില്‍ പറയുന്നു.
ക്ഷേത്ര ജീവനക്കാരനെതിരെ നടന്ന ആസിഡ് ആക്രണത്തിന് പിന്നിലും, ഓട്ടോറിക്ഷാ െ്രെഡവറുടെ മരണത്തിന് പിന്നിലും രാജകുടുംബാംഗങ്ങളാണെന്ന് വരുത്തിതീര്‍ക്കാന്‍ മനഃപൂര്‍വ്വം അമിക്കസ്‌ക്യൂറി ശ്രമിക്കുന്നുവെന്നും സുപ്രീംകോടതിയിലെ അപേക്ഷയില്‍ രാജകുടുംബാഗംങ്ങള്‍ കുറ്റപ്പെടുത്തുന്നു. ക്ഷേത്രത്തിലെ സാഹചര്യങ്ങളും വസ്തുകളും വിശദമായി പരിശോധിക്കാതെ കേസില്‍ ഉത്തരവ് പുറപ്പെടുവിക്കരുതെന്നും രാജകുടുംബാംഗങ്ങളുടെ അപേക്ഷയില്‍ പറയുന്നു. വരുന്ന പതിനൊന്നാം തീയതി രാജകുടുംബാഗംങ്ങളുടെ അപേക്ഷ സുപ്രീംകോടതി പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha