മദ്യനയം സ്‌റ്റെ ചെയ്തതിനെതിരെ സുധീരന്‍
മദ്യനയത്തിലെ നയത്തിലെ സ്റ്റേക്കെതിരെ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ജനഹിതം അനുസരിച്ച് നയം ഉണ്ടാക്കേണ്ടതു സര്‍ക്കാരിന്റെ കടമയാണ്. ഇതിനു സങ്കേതികത്വം പറഞ്ഞു ജുഡീഷ്യറി തടസം നില്‍ക്കരുതെന്നും സുധീരന്‍ പറഞ്ഞു. സിംഗിള്‍ ബഞ്ച് വിധി സ്റ്റേ ചെയ്തതോടെയാണ് പൂട്ടിയ 250 ബാറുകള്‍ക്കും ഒരു മാസത്തേക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഭാഗികമായി അംഗീകാരം നല്‍കിയ വ്യാഴാഴ്ചത്തെ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബഞ്ച് വിധിക്ക് പിന്നാലെ ബാറുകള്‍ പൂട്ടാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ബാറുടമകള്‍ വീണ്ടും ഹര്‍ജി നല്‍കിയെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല. തുടര്‍ന്നാണ് ബാറുടമകള്‍ ഡിവിഷന്‍ ബഞ്ചില്‍ ഹര്‍ജി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha