മാണിക്കെതിരായുണ്ടായ ആരോപണം അടിസ്ഥാന രഹിതമെന്ന് കേരള കോണ്‍ഗ്രസ്; പിന്നില്‍ ഗൂഢാലോചന; രാഷ്ട്രീയമായും നിയമപരമായും നേരിടും
കെ. എം. മാണിക്കെതിരായുണ്ടായ ആരോപണം അടിസ്ഥാന രഹിതമെന്ന് കേരള കോണ്‍ഗ്രസ് എം. ആരോപണങ്ങള്‍ പാര്‍ട്ടി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതൃയോഗത്തിനു ശേഷം നേതാക്കള്‍ പറഞ്ഞു.
ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. ചിലകേന്ദ്രങ്ങള്‍ കരുതിക്കൂട്ടി ഉന്നയിച്ച ആരോപണങ്ങളാണ് ഇത്. അന്വേഷിക്കേണ്ടത് ആരോപണം ഉന്നയിച്ച ആളെക്കുറിച്ചാണന്നും നേതാക്കള്‍ പറഞ്ഞു. ആരോപണം ഉന്നയിച്ചയാള്‍ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കണമെന്നും മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും പ്രസ്താവനകള്‍ സ്വാഗതാര്‍ഹമാണന്നും നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ കെ. എം. മാണിയെക്കൂടാതെ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ മന്ത്രി പി. ജെ. ജോസഫ്, വൈസ് ചെയര്‍മാന്‍ പി. സി. ജോര്‍ജ്, എംഎല്‍എമാരായ സി.എഫ്. തോമസ്, റോഷി അഗസ്റ്റിന്‍, പാര്‍ട്ടി നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസഫ് എം. പുതുശേരി തുടങ്ങി 14 നേതാക്കള്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha