ഡോക്ടര്‍ ശശി തരൂരിന്റെ ശ്രേഷ്ഠ ഭാഷാ മലയാളം കണ്ട് മലയാളികള്‍ ഞെട്ടി... കേരള പിരാവി ആസാംസകള്‍
ഡോക്ടര്‍ ശശി തരൂരിന്റെ ശ്രേഷ്ഠ ഭാഷാ മലയാളം കാണുക... ഞാനമ്മയുടേയും, പ്രതീശയുടെയും സ്‌നേഹത്തിന്‌റെയും, ഒരു പുതിയ കേരളം ഉണ്ടാവട്ടെ... കേരള പിരാവി ആസാംസകള്‍.
കേരളപ്പിറവി ദിനത്തില്‍ ഭാഷാ സ്‌നേഹം പ്രകടിപ്പിക്കാ നാണ് ശശി തരൂര്‍ മലയാളത്തില്‍ ട്വീറ്റ് ചെയ്തത്. പതിവായി ഇംഗ്ലീഷില്‍ ട്വീറ്റ് ചെയ്യുന്ന ശശി തരൂര്‍ മാതൃഭാഷയില്‍ ട്വീറ്റ് ചെയ്‌തപ്പോള്‍ അക്ഷരതെറ്റുകളുടെ പെരുമഴയായിരുന്നു. തരൂരിന്റെ അക്ഷരപ്പിശക് സോഷ്യല്‍ മീഡിയയിലും ചിരി പടര്‍ത്തി. നൂറുകണക്കിന് പേരാണ് ഫെയ്‌സ്ബുക്കില്‍ തരൂരിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്‌തിരിക്കുന്നത്. അതേസമയം തെറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ തരൂര്‍ ക്ഷമാപണം നടത്തി. തുടര്‍ന്ന് തെറ്റ് തിരുത്തി വീണ്ടും ട്വീറ്റ് ചെയ്‌തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha