വീട്ടിലെത്താന്‍ വൈകിയതിന് കുട്ടിയെ അമ്മ ചട്ടുകം വച്ച് പൊള്ളിച്ചു
കൊല്ലത്ത് സ്‌കൂളില്‍ നിന്ന് വീട്ടിലെത്താന്‍ വൈകിയതിന് ഏഴുവയസുകാരെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കൊല്ലത്തെ കണിച്ചേരി എല്‍.പി സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പൊള്ളലേറ്റ അജീഷ്. അജിഷ് കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അവന്റെ അച്ഛന്‍ അജികുമാര്‍ മരിച്ചുപോയിരുന്നു. അച്ഛനില്ലാത്ത അജീഷ് അമ്മയുടേയും മുത്തശ്ശിയുടേയും കൂടെയാണ് താമസിക്കുന്നത്. ഇരു തുടകളിലും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ചികിത്സയ്ക്കുശേഷം ചില്‍ഡ്രന്‍സ് ഹോമിലേയ്ക്ക് മാറ്റി.
ഷീജ പലപ്പോഴും കുട്ടിയെ മര്‍ദ്ദിച്ചിരുന്നതായി അജികുമാറിന്റെ മാതാവ് ശാന്ത പറയുന്നു. ശാന്തുയുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ സി.ജെ ആന്റണി ആശുപത്രിയിലെത്തി കുട്ടിയില്‍ നിന്നും മൊഴിയെടുത്തു. ഒരാഴ്ച മുമ്പാണ് ഈ സംഭവം നടക്കുന്നത്.
അപ്പപ്പോഴുള്ളവാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha