മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ച ഉടന്‍ പരിഹരിക്കണമെന്ന് ചീഫ് സെക്രട്ടറി
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ചയും ഷട്ടറുകളുടെ തകരാറും ഉടന്‍ പരിഹരിക്കാന്‍ തമിഴ്‌നാട് നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍. നാളെ നടക്കുന്ന മേല്‍നോട്ട സമിതി യോഗത്തില്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്നാണ് അറിയുന്നതെന്നും ചീഫ് സെക്രട്ടറി കുമളിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയാണ്. ജലനിരപ്പുയര്‍ന്നതോടെ അണക്കെട്ടില്‍ ചോര്‍ച്ച കൂടിയെന്നും ഷട്ടറുകളില്‍ രണ്ടെണ്ണം തകരാറിലാണെന്നും ജലവിഭവ വകുപ്പു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
അപ്പപ്പോഴുള്ളവാര്ത്തയറിയാന് ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha