വേര്‍പിരിയാന്‍ ഇതാണ് കാരണം... മുന്‍ മന്ത്രിയുമായുള്ള അവിഹിതത്തിന്റെ ആദ്യ ഭാഗമാണ് വാട്‌സ് ആപിലൂടെ പ്രചരിച്ചതെന്ന് ബിജു രാധാകൃഷ്ണന്‍
വാട്‌സ് ആപിലൂടെ പ്രചരിച്ച വീഡിയോക്ക് പുതിയ മാനം നല്‍കി സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. സരിത എസ്. നായരും മുന്‍ മന്ത്രിയുമായുള്ള അവിഹിത ബന്ധത്തിന്റെ ആദ്യഭാഗമാണ് അടുത്തിടെ വാട്‌സ് ആപിലൂടെ പ്രചരിച്ച ദൃശ്യങ്ങളെന്നു ബിജു രാധാകൃഷ്ണന്‍ കോടതിയില്‍. ഇതാണു തങ്ങളുടെ വിവാഹബന്ധം വേര്‍പിരിയാന്‍ കാരണമായതെന്നും ബിജു ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ വെളിപ്പെടുത്തി.
സോളാര്‍ പാനല്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് അര്‍ത്തുങ്കലിലെ മെറ്റാടെക് എനര്‍ജി എന്ന സ്ഥാപനത്തില്‍നിന്ന് ഒന്നര ലക്ഷം തട്ടിയെടുത്തെന്ന കേസിലെ പ്രതിയാണു ബിജു. ഈ കേസിലാണു വാട്‌സ് ആപ് ദൃശ്യം സംബന്ധിച്ചു മജിസ്‌ട്രേറ്റ് കെ.പി. സുനിലിനു മൊഴി എഴുതി നല്‍കിയത്.
സരിതയുമായുള്ള ബന്ധം ഒഴിഞ്ഞ സമയത്തു തന്റെ ചെക്ക് ഉപയോഗിക്കുകയായിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പരിശോധിക്കണം. തെളിവുകള്‍ ഹാജരാക്കാന്‍ കോടതിയില്‍ സാക്ഷിയാകാന്‍ തയാറാണെന്നും മൊഴിയില്‍ ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha