കള്ളപ്പണം തിരികെ കൊണ്ടു വരുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് നരേന്ദ്ര മോഡി; കള്ളപ്പണം തിരികെ കൊണ്ടു വരുന്നതില്‍ സര്‍ക്കാര്‍ ശരിയായ ദിശയിലാണ് മുന്നേറുന്നത്
കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനത്തില്‍ നിങ്ങള്‍ക്ക് പ്രധാന സേവകനായ തന്നെ വിശ്വസിക്കാമെന്നും മോഡി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി റേഡിയോയിലൂടെ ജനങ്ങളുമായി സംവദിക്കുന്നതിനുള്ള മന്‍ കി ബാത് എന്ന പ്രഭാഷണ പരിപാടി തുടങ്ങിയത്.
വിദേശത്ത് എത്ര രൂപ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ഈ സര്‍ക്കാരിനോ മുന്‍ സര്‍ക്കാരുകള്‍ക്കോ കൃത്യമായ ധാരണയില്ല. എന്നാല്‍ കള്ളപ്പണം തിരികെ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും മോഡി പറഞ്ഞു. ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. തന്റെ ആദ്യ റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി ഖാദി വസ്ത്രങ്ങള്‍ വാങ്ങാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
തന്റെ അഭ്യര്‍ത്ഥനയ്ക്ക് ശേഷം ഖാദി വില്‍പ്പന 125 ശതമാനം കൂടിയതായി പ്രധാനമന്ത്രി വെളിപ്പെടുത്തി. കൂടാതെ ശുചിത്വ ഭാരതം പദ്ധതി ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും മോഡി പറഞ്ഞു. രാജ്യത്തെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കുന്ന ജവാന്‍മാരെ താന്‍ അഭിവാദ്യം ചെയ്യുന്നതായും മോഡി പറഞ്ഞു. ദീപാവലി ദിനത്തില്‍ സിയാച്ചിനില്‍ സൈനികരെ സന്ദര്‍ശിച്ചതായും മോഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha