നരേന്ദ്ര മോഡി നല്ലൊരു പ്രാസംഗികനും ദിശാബോധവും സത്യസന്ധതയുമുള്ള ആളെന്ന് കെജ്‌രിവാള്‍
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. നരേന്ദ്ര മോഡി നല്ലൊരു പ്രാസംഗികനും ദിശാബോധമുള്ള വ്യക്തിയുമാണെന്നും മോഡി പറയുന്ന കാര്യങ്ങള്‍ സത്യസന്ധമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. എന്നാല്‍, വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കൂടുതല്‍ സമയമെടുക്കുന്നുണ്ടെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ജനതാത്പര്യം അനുസരിച്ച് രാജ്യത്തെ നയിക്കാന്‍ മോഡിക്ക് സാധിക്കുമോ എന്നകാര്യം കാത്തിരുന്ന് കാണേണ്ടതാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ സംഭാവന അഴിമതിയും വിലക്കയറ്റവും മാത്രമായിരുന്നു. രാജ്യത്തിനു വേണ്ടി അവര്‍ ഒന്നും ചെയ്തിട്ടില്ല. അതേസമയം, ജനങ്ങളുടെ പ്രതീക്ഷകളെ ഉയര്‍ത്താന്‍ എന്‍ഡിഎ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.
പുതിയ സര്‍ക്കാരിലൂടെ അവസ്ഥകളില്‍ മാറ്റമുണ്ടാകുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്നും വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha