മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് രാഹുള്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. കേരളത്തില്‍ ബാര്‍ വിഷയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനാണ് സാധ്യത. സംഘടനാ തെരഞ്ഞെപ്പും ചര്‍ച്ചയാകും.സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് എല്ലാ പി.സി.സി അദ്ധ്യക്ഷന്മാരുമായും പ്രധാന നേതാക്കളുമായും രാഹുല്‍ നടത്തുന്നചര്‍ച്ചയുടെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടിയെയും ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്. രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സോണിയാഗാന്ധിയെയും ഉമ്മന്‍ചാണ്ടി കണ്ടേക്കും. രാഷ്ട്രപതി പ്രണാബ്മുഖര്‍ജിയെ കാണുന്ന ഉമ്മന്‍ചാണ്ടി ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ എത്തണമെന്ന് അഭ്യര്‍ത്ഥിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha