ചുംബനം കാണാന്‍ പോയവര്‍ പുലിവാലില്‍… മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചിയില്‍ ഇന്നലെ നടന്ന ചുംബന സമരം കാണാന്‍ പോയവര്‍ പുലിവാലായ മട്ടിലാണ്. ചുംബന സമരത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ വെറും നാല്‍പതിന് താഴെ മാത്രമാണ്. എന്നാല്‍ കാണാന്‍ വന്നവരാകട്ടെ അയ്യായിരത്തോളം ആള്‍ക്കാര്‍ വരും. വിവിധ സംഘടനകളില്‍ നിന്നും പ്രതിഷേധിഷേധിക്കാനെത്തിയവര്‍ ആയിരത്തിലധികം പേരും വരും.
പ്രധിഷേധക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന പോലീസിന്റെ പ്രസ്ഥാവനയാണ് കാണാന്‍ വന്നവരേയും അങ്കലാപ്പിലാക്കുന്നത്. ചുംബന സമരത്തിന്റെ പ്രതിഷേധം എന്ന മട്ടില്‍ നിരവധി പേര്‍ നഗരം കയ്യടക്കി എന്നതാണ് പരാതി. ആള്‍ക്കാരെ നിരീക്ഷിക്കാനായി സിസിടിവി സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. കാണാന്‍ വന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ കൊച്ചി നഗരത്തെ ഇളക്കി മറിക്കുകയായിരുന്നു. ഇതില്‍ ക്രിമിനലുകളും കയറിപ്പറ്റി. ചുംബന സമരം നടന്നിരുന്നെങ്കില്‍ ഇവര്‍ കയറി മേയുമെന്ന കണക്കു കൂട്ടല്‍ കൊണ്ടാണ് ചുംബന സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം ചുംബനസമരത്തിനെതിരെ പ്രതിഷേധവുമായി മറൈന്‍ ഡ്രൈവില്‍ ഇന്നലെ ഉച്ചയോടെ ഒത്തുകൂടിയവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. സംഘര്‍ഷം ആസൂത്രിതമെന്ന നിഗമനത്തിലാണ് സിറ്റി പൊലീസ് എത്തിയിരിക്കുന്നത്.
സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍പ്പേര്‍ സ്ഥലത്തെത്തിയത് പോലീസിനെ കുഴക്കിയിട്ടുണ്ട്. സമരം കലക്കാന്‍ പുതിയ സംഘടനകളുടെ പേരിലും ആളുകളെത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇവരാണ് അക്രമം അഴിച്ച് വിട്ടത്. സംഘര്‍ഷമുണ്ടാക്കി ജനശ്രദ്ധ തിരിക്കുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് പറയുന്നു.
ചുംബന സമരത്തിനെതിരെ പ്രതിഷേധിക്കാന്‍ സമരം നടത്തിയ ബൈക്ക് റാലി നടത്തി ആലുവ റിവോള്‍ട്ടേഴ്‌സ് മോട്ടോഴ്‌സ് ക്ലബിലെ ഇരുപതോളം ചെറുപ്പക്കാരെ സമരാനുകൂലികളാണെന്ന് തെറ്റിദ്ധരിച്ച് ശിവസേനക്കാരുടെ കയ്യില്‍നിന്ന് ചൂരലുകൊണ്ടുള്ള അടിയും കിട്ടി. അങ്ങനെ പ്രതിഷേധക്കാര്‍ക്ക് പ്രതിഷേധിക്കാന്‍ വന്നവരുടെ കയ്യില്‍നിന്ന് തല്ല് കിട്ടുന്ന അവസ്ഥയും ഉ ണ്ടായി. ശിവസേനക്കാരുടെ ചൂരല്‍ കഷായത്തില്‍ ഒരാളുടെ ചെവി പൊട്ടി. തങ്ങള്‍ സമരക്കാരല്ലെന്നും പ്രതിഷേധക്കാരാണെന്നും ചെറുപ്പക്കാര്‍ വിളിച്ച പറയുന്നതും കേള്‍ക്കാമായിരുന്നു.
ചുംബന സമരത്തിനിടെ കുരുക്കില്‍പ്പെട്ട് രണ്ട് വിദേശികളും ആപ്പിലായി. പ്രതിഷേധ സമരം കാണാന്‍ ലോ കോളജിനു മുന്നിലെത്തിയ യുഎസ് സ്വദേശികളാണ് ചുംബിച്ച് പുലിവാല് പിടിച്ചത്. കോളജിനു മുന്നില്‍ നിന്നു സമരക്കാരെ നീക്കം ചെയ്യുന്നതു പകര്‍ത്താനെത്തിയ ഫൊട്ടോഗ്രഫര്‍മാരില്‍ ഒരാള്‍ ഇവരോട് അഭ്യര്‍ഥിച്ചു; ഒന്നു ചുംബിക്കാമോ? ചുംബന സമരവും അതിന്റെ കഥകളുമൊന്നും അറിയാത്ത ഇവര്‍ മറ്റെന്തു വിചാരിക്കാന്‍. സ്വന്തം നാട്ടിലേതു പോലെ, മറ്റൊന്നുമാലോചിക്കാതെ എല്ലാവരും കാണ്‍കെ ഒരുമ്മ.
നടുറോഡിലെ ചുംബനം കണ്ട് പൊലീസ് അധികൃതര്‍ മറ്റൊന്നുമാലോചിച്ചില്ല. സമരക്കാരുടെ കൂട്ടത്തില്‍പ്പെട്ടവരാണെന്നു ധരിച്ച് ഇരുവരെയും കയ്യോടെ പിടികൂടി. നേരേ പൊലീസ് വാഹനത്തിലേക്ക്. സായിപ്പും മദാമ്മയും ഞെട്ടി. സംഗതിയറിയാതെ കുഴുങ്ങിയ ഇവര്‍ പറഞ്ഞതൊന്നും പൊലീസിനു ബോധ്യപ്പെട്ടതുമില്ല. ഫോട്ടോ എന്നൊക്കെ പറഞ്ഞെങ്കിലും സമര ബഹളത്തിനിടയില്‍ പൊലീസ് എവിടെ കേള്‍ക്കാന്‍. ഒടുവില്‍ സംഭവത്തിനു സാക്ഷിയായിരുന്ന ഒരാള്‍ പൊലീസ് കമ്മിഷണറോട് സത്യാവസ്ഥ പറഞ്ഞപ്പോഴാണു വിദേശികളുടെ ചുംബനം തങ്ങള്‍ കരുതുന്നതുപോലെ അല്ലെന്നു പൊലീസിനു ബോധ്യമായത്. ഇതോടെ ഇരുവരെയും വിട്ടയച്ചു.
ചുംബനപ്രതിഷേധക്കാരെ ലോ കോളജില്‍ നിന്ന് അറസ്റ്റുചെയ്തതോടെ പ്രശ്‌നം തീര്‍ന്നെന്നായിരുന്നു പൊലീസ് കരുതിയത്. എന്നാല്‍ കുറുവടികളുമായി സ്ഥലത്തെത്തിയ പ്രതിഷേധക്കാര്‍ സ്ത്രീകളടക്കമുള്ളവരെ ആക്രമിക്കുകയും തല്ലിയോടിക്കുകയും ചെയ്തതോടെയാണ് പൊലീസിന് ലാത്തിവീശേണ്ടിവന്നത്. ഇക്കൂട്ടത്തില്‍ വിവിധ ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായവരടക്കം ഉണ്ടെന്നാണ് കണ്ടെത്തല്‍. മറൈന്‍ഡ്രൈവിലെ സമരം പൊളിക്കാന്‍ മുന്‍പേ ആസൂത്രണം നടന്നെന്നും വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് സംഘര്‍ഷ സ്ഥലത്തെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ കേസുകളെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
സ്ത്രീകളടക്കമുള്ളവരെ ലാത്തിവീശേണ്ടിവന്നത്
https://www.facebook.com/Malayalivartha