വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ കെഎസ്ഇബി; 200യൂണിറ്റില്‍ കൂടിയാല്‍ ചാര്‍ജ്ജ്, ലോഡ്‌ഷെഡിംഗ് സ്ഥിരമാക്കും
ഗാര്‍ഹിക വൈദ്യുതി ഉപഭോഗം പ്രതിമാസം 200 യൂണിറ്റില്‍ കൂടിയാല്‍ അധികം വരുന്ന ഓരോ യൂണിറ്റിനും കൂടിയ നിരക്ക് ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബി ആലോചിക്കുന്നു. ഉപയോഗിക്കുന്ന മൊത്തം വൈദ്യുതിയുടെ 85 ശതമാനത്തിന് നിലവിലെ നിരക്കും 15 ശതമാനത്തിന് കൂടിയനിരക്കും ഈടാക്കാനാണ് ആലോചന. കായംകുളം താപനിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്കാവശ്യമായ തുകയാണ് ഈടാക്കുക. താപവൈദ്യുതിക്ക് ഇപ്പോള്‍ യൂണിറ്റിന് 11 രൂപവരെയാണ്. രണ്ട് ദിവസം മുമ്പ് വരെ 13 രൂപയായിരുന്നു.
ആഗസ്റ്റില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ പുതിയ നീക്കം. ഇത് നടപ്പിലായാല്‍ ഉപഭോക്താവിന് മേല്‍ കനത്തഭാരമാവും സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുക.
പക്ഷേ ഇങ്ങനെയൊരു നിയന്ത്രണമില്ലാതെ പോംവഴിയില്ലെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്. പുതിയ നിര്‍ദ്ദേശം റഗുലേറ്ററി കമ്മിഷന് നല്‍കുന്നതിന് മുമ്പ് സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.
കായംകുളം നിലയത്തില്‍നിന്ന് വൈദ്യുതി വാങ്ങിയതില്‍ ബോര്‍ഡിന് 3000 കോടിയുടെ ബാദ്ധ്യതയുണ്ട്. വാണിജ്യ ഉപഭോക്താക്കള്‍ക്ക് മൊത്തം ഉപയോഗത്തിന്റെ 80 ശതമാനത്തിന് നിലവിലെ നിരക്കും 20 ശതമാനത്തിന് കൂടിയ നിരക്കും ഏര്‍പ്പെടുത്തും. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിലെ ഉപഭോഗം കണക്കാക്കിയാവും ശതമാനം നിശ്ചയിക്കുക. പുറമേ ഗ്രാമ, നഗര വ്യത്യാസമില്ലാതെ രാത്രികാലങ്ങളില്‍ അരമണിക്കൂര്‍ ലോഡ്‌ഷെഡിംഗ് സ്ഥിരമാക്കാനും ആലോചിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha