ചുംബന സമരം തുടരുമെന്ന് സംഘാടകര്‍
ചുംബന സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘാടകര്‍ പറഞ്ഞു. സമരത്തിലേക്ക് ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ നുഴഞ്ഞ്കയറി. നല്ല ഉദ്ദേശത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ചില സംഘടനകളും ഗ്രൂപ്പുകളും പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. ഇക്കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കണമെന്ന് ഓഫ് ലൗവിന്റെ പ്രധാന സംഘടകരായ രാഹുലും രശ്മിയും വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമരത്തില്‍ പങ്കെടുത്ത് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും സംഘടാകര്‍ പറഞ്ഞു.
ഇന്നലെ പൊലീസ് തങ്ങളെ കരുതല്‍ തടങ്കലിലാക്കിയ ശേഷമുണ്ടായ സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്നും ചിലര്‍ തങ്ങളുടെ പേരില്‍ മറൈന്‍ ഡ്രൈവില്‍ നുഴഞ്ഞ് കയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നും സംഘാടകര്‍. എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ പൊലീസ് തങ്ങളോട് മാന്യമായാണ് പെരുമാറിയതെന്നും പുറത്ത് കൂടി നിന്ന് പൊലീസുമായി സംഘര്‍ഷമുണ്ടാക്കിയത് തങ്ങളുടെ പ്രവര്‍ത്തകരല്ലെന്നും രശ്മി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha