മുന്‍ ഡി.ജി.പി ജയറാം പടിക്കലിന്റെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
മുന്‍ ഡി.ജി.പി ജയറാം പടിക്കലിന്റെ മകന്‍ രാകേഷിനെ (47) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ഇന്ന് രാവിലെ ഇലിപ്പോട് പാഞ്ചജന്യം ലെയ്‌നിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്. കുളിക്കാന്‍ കുളിമുറിയില്‍ പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് പൊലീസ് ഭാഷ്യം. രാവിലെ കുളിക്കാന്‍ ദേഹത്ത് എണ്ണ തേയ്ച്ചിരുന്നു. അവിവാഹിതനായ രാകേഷിന് ചെറിയ തോതില്‍ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഇതിന് ചികിത്സ തുടരുകയാണ്. ഇന്നലെയും ശ്വാസതടസം വന്ന് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. അതിന് ശേഷം വീട്ടിലെത്തി മറ്റ് പ്രശ്‌നമൊന്നുമില്ലാതിരിക്കെയാണ് കുഴഞ്ഞ് വീണതെന്ന് മ്യൂസിയം സി.ഐ അജിത് കുമാര്‍ പറഞ്ഞു.
ഒറ്റയ്ക്ക് താമസിക്കുന്ന രാകേഷിനെ സഹായിക്കാന്‍ ഒരാളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അയാളാണ് രാകേഷിനെ കുഴഞ്ഞ് വീണ നിലയില്‍ കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. 108 ആംബുലന്‍സുകാരെ വരുത്തിയെങ്കിലും പരിശോധനയില്‍ മരണം സംഭവിച്ചുവെന്ന് കണ്ടെത്തി മടങ്ങിപ്പോവുകയായിരുന്നു. പൂജപ്പുര പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha