കിസ് ഓഫ് ലൗവിന്റെ ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായി
ചുംബന സമരത്തിന് \'എതിരെ ഫെയ്‌സ്ബുക്കും. മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കപ്പെട്ട ചുംബന സമരത്തിന്റെ പ്രചാരണത്തിനായി തയാറാക്കിയ കിസ് ഓഫ് ലൗവിന്റെ ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായി. എണ്‍പതിനായിരത്തിനടുത്ത് ലൈക്കുകള്‍ ലഭിച്ച പേജ് ഇന്നു രാവിലെ മുതലാണു കാണാതായത്. നിരവധി ഫോട്ടോകളും മെസേജുകളും എല്ലാം നിറഞ്ഞിരുന്നതാണ് പേജ്. ഇതേത്തുടര്‍ന്ന് കിസ് ഓഫ് ലൗവിന്റെ അണിയറ പ്രവര്‍ത്തകര്‍ പുതിയ പേജ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ലൈക്ക് ആയിരത്തോട് അടുക്കുന്നു.
കൂട്ടായ്മ വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ് വിവിധ സംഘടനകള്‍ക്കും പൊലീസിനും നല്‍കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് വന്നതിനു പിന്നാലെയാണ് പേജ് അപ്രത്യക്ഷമായത്. ഫെയ്‌സ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്തതാണെന്ന് സംഘാടകര്‍ പറഞ്ഞു. ഈ പേജുകള്‍ മാത്രമല്ല, പലരുടെയും സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഹാക് ചെയ്യപ്പെട്ടതായി സംഘാടകര്‍ ആരോപിച്ചു. ചുംബിക്കാന്‍ മുപ്പതും കാണാന്‍ മുപ്പതിനായിരവും എന്ന സത്യം മലയാളികളുടെ സദാചാരവാദത്തിന്റെ പൊള്ളത്തരമാണെന്നും ഫെയ്‌സ്ബുക്കില്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha