ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്ത് പൊട്ടിത്തെറിയുണ്ടായതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മിലാണ് അഭിപ്രായവ്യത്യാസമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പവും അനിശ്ചിതത്വവും പ്രതിപക്ഷത്തിന്റെ ഭാഗത്താണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഏത് അന്വേഷണം വേണമെന്ന് പ്രതിപക്ഷം തീരുമാനിക്കട്ടെയെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കോഴ വിവാദത്തില്‍ നിഷ്പക്ഷ അന്വേഷണമാണ് നടക്കുന്നത്. വിജിലന്‍സിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയാവാന്‍ മൂന്നു മാസമെങ്കിലും എടുക്കും. വി.എസ്.അച്യുതാനന്ദന്‍ ഉന്നയിച്ച പരാതിയിലെ കാര്യങ്ങളാണ് വിജിലന്‍സ് പരിശോധിക്കുക. അതേസമയം ഗൂഢാലോചന അന്വേഷിക്കുമോയെന്ന ചോദ്യത്തോട് ചെന്നിത്തല പ്രതികരിച്ചില്ല. കോഴ നല്‍കിയെന്ന ആരോപണം കത്തിനില്‍ക്കെ, ബാറുടമകളുടെ അസോസിയേഷന്‍ വ്യാഴാഴ്ച കൊച്ചിയില്‍ അടിയന്തര യോഗം ചേരും. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ നേതൃത്വത്തിലാണ് യോഗം ചേരുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha