വിഴിഞ്ഞം പദ്ധതി :ഹര്‍ജി പിന്‍വലിക്കുകയാണെന്ന് പരാതിക്കാരന്‍
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപെട്ടു കൊണ്ടുള്ള ഹര്‍ജി പിന്‍വലിക്കുകയാണെന്ന് പരാതിക്കാരന്‍ മേരിദാസന്‍. പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് ഹരിത ട്രൈബ്യൂണലില്‍ നല്‍കാന്‍ തയാറാക്കിയ സത്യവാങ്മൂലത്തില്‍ മേരിദാസന്‍ വ്യക്തമാക്കുന്നു.
നേരത്തെ പരാതിക്കാരായ വില്‍ഫ്രഡിന്റെയും മേരിദാസന്റെയും സാമ്പത്തിക ഉറവിടങ്ങള്‍ അന്വേഷിക്കണമെന്നും ഇരുവരുടേയും പിന്നില്‍ റിസോര്‍ട്ട് മാഫിയാണെന്നും വിഴിഞ്ഞം തുറമുഖ കമ്പനി ഹരിത ട്രൈബ്യൂണലില്‍ പറഞ്ഞിരുന്നു. അതേസമയം പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി വില്‍ഫ്രഡ് വ്യക്തമാക്കി.
ഇതിനിടെ ചെന്നൈ ബെഞ്ചില്‍ നിന്ന് പ്രിന്‍സിപ്പള്‍ ബെഞ്ചിലേക്ക് മാറ്റിയ ഹര്‍ജികളും പാരിസ്ഥിക അനുമതിക്കെതിരെ പുതുതായി സമര്‍പ്പിക്കപെട്ട രണ്ട് ഹര്‍ജികളും ഹരിത ട്രൈബ്യൂണല്‍ ഇന്ന് പരിഗണിക്കും. പ്രിന്‍സിപ്പള്‍ ബെഞ്ച് അവധി ആയതിനാല്‍ ദേശിയ ഹരിത ട്രൈബ്യൂണലിന്റെ രണ്ടാ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha