ഒളിക്യാമറ ബ്ലാക്ക്‌മെയില്‍ കേസിലെ അഞ്ചാം പ്രതിയും പിടിയില്‍
ഒളിക്യാമറ ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭ ക്കേസിലെ അഞ്ചാംപ്രതിയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഹരിപ്പാട് വെട്ടത്തുമല അനുഗ്രഹയില്‍ വാടകയ്ക്കു താമസിക്കുന്ന സനിലനെ (43)യാണു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പിരപ്പന്‍കോട് കൃഷ്ണകൃപയില്‍ രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭ ക്കേസില്‍ ഒന്നാം പ്രതി ബിന്ധ്യാസ് തോമസ്, രണ്ടാംപ്രതി രുക്‌സാന, മൂന്നാം പ്രതി ജയചന്ദ്രന്‍ എന്നിവര്‍ മുമ്പ് അറസ്റ്റിലായിരുന്നു. നാലാംപ്രതിയായ ജേക്കബ് തോമസ് ഒളിവിലാണ്. സനിലന്‍ മുമ്പ്് എറണാകുളം കേന്ദ്രമാക്കി ഒരു ദൈ്വവാരികയുടെ പത്രാധിപരായിരുന്നു. ഇവരുടെ സംഘത്തിലുണ്ടെന്നു സംശയിക്കുന്ന ഒരു സെയില്‍ടാക്‌സ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ വ്യവസായികളെ കണ്ടെത്തി റിയല്‍ എസ്‌റ്റേറ്റ് ബന്ധം സ്ഥാപിച്ച് രുക്‌സാന, ബിന്ധ്യാസ് തോമസ് എന്നിവരുടെ സഹായത്തോടെ കിടപ്പറരംഗങ്ങള്‍ ചിത്രീകരിച്ചണ് ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നത്.
പത്രപ്രവര്‍ത്തകനെന്നു പരിചയപ്പെടുത്തി വ്യാപാരികളെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ കാണിച്ച് വന്‍തുക കൈക്കലാക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഫോണില്‍ ബന്ധപ്പെടുമ്പോള്‍ എത്താത്തവര്‍ക്കു വക്കീല്‍ എന്ന വ്യാജേന വക്കീല്‍ നോട്ടീസ് അയച്ചു ഭീഷണിപ്പെടുത്തിയിരുന്നതും സനിലനാണെന്നു പൊലീസ് പറഞ്ഞു.
നാലാംപ്രതിയായ ജേക്കബിന്റെ മൊബൈലില്‍ നിന്നാണു ബിന്ധ്യയും രുക്‌സാനയും വ്യാപാരികളെ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നത്. ഹരിപ്പാടിനു സമീപം വാടകവീട്ടില്‍ കുടുംബസമേതം താമസിക്കുകയാണെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്നു വെഞ്ഞാറമൂട് സിഐ ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha