കേരളത്തില്‍ പുരുഷ സ്വവര്‍ഗാനുരാഗികള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
സ്വവര്‍ഗാനുരാഗികളെ കുറിച്ച് അടുത്തിടെയായി ലോകമെമ്പാടും ചര്‍ച്ചകള്‍ സജീവമാകുകയാണ്. അവരുടെ അവകാശവും വിവാഹവുമൊക്കെ നിയമങ്ങള്‍ക്കതീതമായി സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ ചര്‍ച്ചചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലും സ്വവര്‍ഗാനുരാഗികളുടെ എണ്ണം വര്‍ദ്ധിച്ചതായി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. സംസ്ഥാനത്ത് സ്വവര്‍ഗാനുരാഗികളുടെ എണ്ണം നാല്‍പ്പതു ശതമാനത്തിലധികം വര്‍ദ്ധിച്ചതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പഠനത്തില്‍ പറയുന്നു.
പുരുഷ സ്വവര്‍ഗ പ്രേമികളുടെ എണ്ണമാണ് സൊസൈറ്റി ശേഖരിച്ചത്. സംസ്ഥാനത്ത് 16,000 പുരുഷ സ്വവര്‍ഗ പ്രേമികളുണ്ടെന്ന് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെയില്‍ ഹാവിംഗ് സെക്‌സ് വിത്ത് മെയില്‍ (എം.എസ്.എം) അധികൃതര്‍ വ്യക്തമാക്കുന്നു. വടക്കന്‍ ജില്ലകളിലാണ് സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരുടെ എണ്ണം കൂടുതല്‍. ഇതില്‍ തന്നെഏറ്റവും അധികം പേര്‍ മലപ്പുറം ജില്ലയിലാണുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു. മൂവായിരത്തോളം സ്വവര്‍ഗ പുരുഷന്‍മാര്‍ മലപ്പുറം ജില്ലയിലുണ്ട്.
രണ്ടാം സ്ഥാനം കാസര്‍കോടിനാണ്. 2500 നും 3000ത്തിനും ഇടയില്‍. കോട്ടയം ജില്ലയില്‍ ആയിരത്തോളം സ്വവര്‍ഗ അനുരാഗികള്‍ ഉണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. സ്വവര്‍ഗ പ്രേമികളായ സ്ത്രീകള്‍ എയ്ഡ്‌സ് പരത്താത്തതിനാല്‍ ഇവരുടെ കണക്ക് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ശേഖരിച്ചിട്ടില്ല. മാരക ലൈംഗിക രോഗമായ എയ്ഡ്‌സ് സ്വവര്‍ഗ പുരുഷന്‍മാരിലൂടെ വേഗം പകരും. എത്ര മുന്‍കരുതലെടുത്താലും പുരുഷ സ്വവര്‍ഗ രതിക്കാരിലൂടെ എയ്ഡ്‌സ് പകരുമെന്നും സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കുന്നു. ഇവരുടെ ഇടയില്‍ സൊസൈറ്റി ബോധവത്ക്കരണം നടത്തുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha