വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ശ്രമമെന്ന് കേന്ദ്ര സര്‍ക്കാര്‍
വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാന്‍ ശ്രമമെന്ന് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ അറിയിച്ചു. പരാതിക്കാര്‍ പിന്‍മാറിയായും കേസ് തുടരുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു. തുടര്‍ന്ന് പരാതിക്കാരനായ മേരിദാസനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഒഴിവാക്കി. പദ്ധതിയുടെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനിരിക്കെയാണ് മേരിദാസന്‍ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്.
കേസിലെ മറ്റൊരു പരാതിക്കാരനായ വില്‍ഫ്രഡിനെ വിളിച്ചു വരുത്താന്‍ കോടതി നോട്ടീസ് അയച്ചു. അതേസമയം, പരിസ്ഥിതി പ്രാധാന്യമുള്ള വിഷയമാണെങ്കില്‍ പരാതിക്കാര്‍ പിന്മാറിയാലും കേസ് തുടരുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും ട്രൈബ്യൂണല്‍ തീരുമാനിച്ചിട്ടുണ്ട്. മേരിദാസന്റെയും മറ്റൊരു പരാതിക്കാരനായ വില്‍ഫ്രഡിന്റെയും വാദം തള്ളണമെന്ന് തുറമുഖ കമ്പനിയും കേന്ദ്ര സര്‍ക്കാരും ദേശീയ ഹരിത ട്രൈബ്യൂണലില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
തുറമുഖ പദ്ധതിക്കെതിരെ പരാതിയുമായി രണ്ടു മല്‍സ്യത്തൊഴിലാളികള്‍ കൂടി ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങളും മല്‍സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും കണക്കിലെടുത്ത് പദ്ധതിക്ക് അനുമതി നല്‍കരുതെന്നാണ് ഇവരുടെ ആവശ്യം.
തുറമുഖ പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയതിനെതിരായ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിന് രണ്ടു മത്സ്യത്തൊഴിലാളികള്‍ കൂടി അപേക്ഷ നല്‍കി. വെട്ടുകാട് സ്വദേശി എലിസബത്ത് ആന്റണി, ബീമാപള്ളി സ്വദേശി മെഹദാദ് എന്നിവരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇരുവരും മത്സ്യത്തൊഴിലാളി ക്ഷേമ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണ്. വിഴിഞ്ഞം പദ്ധതിക്കെതിരെ നിലകൊള്ളുന്നതു പ്രദേശത്തെ റിസോര്‍ട്ട് ഉടമകളാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന അഭിഭാഷകരെ ഹരിത ട്രൈബ്യൂണലില്‍ നിയോഗിച്ചതും രണ്ട് മല്‍സ്യത്തൊഴിലാളികളെ ഹര്‍ജിക്കാരായി അവതരിപ്പിച്ചതും ഈ ലോബിയാണെന്നാണ് ആക്ഷേപമുണ്ടായിരുന്നു. സര്‍ക്കാരിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും ഇക്കാര്യം പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha