ബാര്‍ കോഴ വിവാദത്തില്‍ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവു നല്‍കണമെന്ന് മുഖ്യമന്ത്രി
ബാര്‍ കോഴ വിവാദത്തില്‍ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് നല്‍കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.എം.മാണിക്കെതിരായ ആരോപണം ഇതിനകം നിരവധി തവണ ചര്‍ച്ച ചെയ്തു. ഇപ്പോഴത്തെ അന്വേഷണം നടപടിയുടെ ഭാഗമാണ്. മാണിക്കെതിരായ ആരോപണം കേരളത്തിലെ ജനങ്ങളില്‍ ആരുംവിശ്വസിക്കില്ല. ഇത് ഇപ്പോഴുള്ള പ്രശ്‌നമല്ല.
ഏപ്രില്‍ ഒന്ന് മുതല്‍ ബാര്‍ ലൈന്‍സുമായി ബന്ധപ്പെട്ട് ആറുമാസമായി തുടരുന്ന പ്രശ്‌നമാണിത്. കോടതികളില്‍ എല്ലാം വന്ന വിഷയമാണ്. ഈ സമയത്തൊന്നും ഇല്ലാത്ത ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണം. യഥാര്‍ത്ഥ്യബോധത്തോടു കൂടിയുള്ളതാണ് അന്വേഷണമെന്നും ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു.
മന്ത്രിമാര്‍ക്കെതിരെ എന്തൊക്കെ ആരോപണം വന്നെങ്കിലും ഏതെങ്കിലും തെളിയിക്കാനായോ എന്നും മുഖ്യമന്ത്രി. സോളാര്‍ കേസ് എത്രകാലം കേരളം ചര്‍ച്ച ചെയ്തു. ജുഡീഷ്യല്‍ കമ്മിഷനെ വച്ചപ്പോള്‍ ആരും ഹാജരാകാനില്ല. ആരോപണം ഉന്നയിച്ചാല്‍ ആരെങ്കിലും കുറ്റക്കാരനാകുമോ. ഏതു ആക്ഷേപം വന്നാലും തെളിവു നല്‍കാന്‍ ആരും മുന്നോട്ടുവരുന്നില്ല. ആരോപണം ഉന്നയിച്ചവര്‍ പോലും അതിനു തയാറല്ലയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആരോപണത്തിനു പിന്നിലെ ഗൂഡാംലേചന അന്വേഷിക്കുമോ എന്ന ചോദ്യത്തോട് ഉമ്മന്‍ ചാണ്ടി വയക്തമായി പ്രതികരിച്ചില്ല. വി.എസിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് മറുപടി പറഞ്ഞു അദ്ദേഹം ഒഴിഞ്ഞുമാറി.
കരുണാകരനെയും നമ്പിനാരായണനെയും ചാരക്കേസില്‍ കുടുക്കിയവരാണ് ഈ ആരോപണത്തിനു പിന്നിലെന്ന പി.സി ജോര്‍ജിന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മറുപടി നല്‍കാതെ മുഖ്യമന്ത്രി എഴുന്നേറ്റുപോകുകയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ സമാധാനപ്രിയരാണ്. നിയമവാഴ്ച നിലനില്‍ക്കുന്നതിലാണ് പ്രാധാന്യം. ജനങ്ങളുടെ സഹായത്തോടെ തൃപ്തികരമായി നയമവാഴ്ച പാലിക്കാന്‍ കഴിയും. ആരെങ്കിലും മറിച്ച് ചിന്തിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ചുംബന സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തെ കുറിച്ച് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha