കിസ് ഓഫ് ലൗ കൂട്ടായമയുടെ ഫേസ്ബുക്ക് പേജ് വീണ്ടും സജീവം
കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത ചുംബന സമരത്തിന് നേതൃത്വം നല്‍കിയ കിസ് ഓഫ് ലവ് കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജ് തിരിച്ചു വന്നു. കൂട്ടായ്മയുടെ അഡ്മിന്‍ വിഭാഗം ഫേസ് ബുക്കുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കാര്യം ബോധ്യമായ ഫേസ്ബുക്ക് അധികൃതര്‍ താല്‍ക്കാലിക വിലക്ക് നീക്കിയത്. മുക്കാല്‍ ലക്ഷത്തോളം പേര്‍ അംഗങ്ങളായ കമ്യൂണിറ്റി പേജ് ആണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.
ഇന്ന് കാലത്താണ് പൊടുന്നനെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായത്. പേജ് ഹാക്ക് ചെയ്തതാണെന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. എതിരാളികള്‍ റിപ്പോര്‍ട്ട് ചെയ്തതാവാമെന്ന സൂചനകളുമുണ്ടായിരുന്നു. തുടര്‍ന്ന് അഡ്മിന്‍സ് ഫേസ്ബുക്കുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പേജ് തിരിച്ചു വന്നത്. പേജ് തങ്ങളുടെ വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുന്നു എന്നതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പേര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ഈ പേജ് താല്‍ക്കാലികമായി തടഞ്ഞു വെക്കുകയായിരുന്നു സമരത്തിന് എതിരായ സംഘടനകളില്‍ പെട്ടവരാണ് ഫേസ്ബുക്കിന് ഇത് റിപ്പോര്‍ട്ട് ചെയ്തതെന്ന് കരുതുന്നു. ഫേസ്ബുക്ക് പേജ് നീക്കം ചെയ്ത ഉടനെ തന്നെ മറ്റൊരു പേജ് ഫേസ്ബുക്കില്‍ ആരംഭിച്ചിരുന്നു.
കോഴിക്കോട് ഡൌണ്‍ടൌണ്‍ റസ്‌റ്റോറന്റ് എതിരെ സദാചാര പ്രശ്‌നം ആരോപിച്ച് യുവമോര്‍ച്ച തകര്‍ത്ത സംഭവത്തിനോടുള്ള ഓണ്‍ലൈന്‍ പ്രതിഷേധത്തിന്റെ ഭാഗമാണ് കൂട്ടായ്മ രൂപം കൊണ്ടത്. ഇവിടെ ചിലര്‍ ചുംബിക്കുന്ന ദൃശ്യങ്ങളാണെന്ന് പറഞ്ഞ് ഒരു ചാനല്‍ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തു വിട്ടതിനു തൊട്ടുപിന്നാലെയാണ് റസ്‌റ്റോറന്റ് ആക്രമിക്കപ്പെട്ടത്. ഇതിനെതിരായ ഫേസ്ബുക്ക് പ്രതിഷേധങ്ങള്‍ക്കിടെയാണ് കിസ് ഓഫ് ലവ് എന്ന കൂട്ടായ്മ രൂപം കൊണ്ടത്. ഇതിന്റെ പ്രവര്‍ത്തനങ്ങളല്ലാം ആസൂത്രണം ചെയ്യപ്പെട്ടത് കിസ് ഓഫ് ലവ് ഫേസ്ബുക്ക് പേജിലൂടെയാണ്. ഈ പേജാണ് സമരം വിവാദമായതിന് തൊട്ടു പിന്നാലെ നീക്കം ചെയ്യപ്പെട്ടത്. പേജ് നീക്കം ചെയ്യപ്പെട്ട കാര്യവും ഫേസ്ബുക്കില്‍ വലിയ ചര്‍ച്ചയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha