മിമിക്രിക്കാരെ ആവശ്യമുണ്ട്
മന്ത്രിമാരുടെ ശബ്ദം അനുകരിക്കാന്‍ കഴിയുന്ന മിമിക്രി താരങ്ങളെ അതീവ രഹസ്യമായി ഒരു കൂട്ടര്‍ റിക്രൂട്ട് ചെയ്യുകയാണ്. പതിനായിരങ്ങളാണ് അവര്‍ വാഗ്ദാനം നല്‍കുന്ന പ്രതിഫലം. ഇന്ന് മാര്‍ക്കറ്റില്‍ റേഞ്ചുള്ള വമ്പന്‍ താരങ്ങളേയൊന്നും ഇക്കൂട്ടര്‍ക്ക് വേണ്ട.
ചില പാര്‍ട്ടി ഗ്രൂപ്പുകളുമായി മാനസികമായി അടുപ്പമുള്ളവരേയാണ് ആവശ്യം. ചിലര്‍ക്കായി ഓഡിയേഷന്‍ ടെസ്റ്റ് വരെ നടത്തി എന്നാണ് അറിവ്.
മന്ത്രിമാരുടെ ശബ്ദവും അശ്ലീല വീഡിയോയും കയ്യിയുണ്ടെന്നും ഉടന്‍ പുറത്തുവിടുമെന്ന് രണ്ടുമൂന്നു ദിവസമായി പറഞ്ഞ് കേള്‍ക്കുന്നുണ്ട്. സരിതയുടെ വാട്‌സ് ആപ് ദൃശ്യങ്ങള്‍ പുറത്ത് വിട്ട് മന്ത്രിസഭയെ വിരട്ടാനുള്ള ആദ്യ ശ്രമമാണ് നടന്നത്. വളരെ വിശദമായി തയ്യാറാക്കിയ തിരക്കഥയായിരുന്നു ഇതിന് പിന്നില്‍.
ഇങ്ങനെ കഥകള്‍ നീളുന്ന സമയത്താണ് മിമിക്രി കലാകാരന്മാരെ തേടി നടക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്ന ഈ സമയത്തുള്ള മിമിക്രി കലാകരന്മാരുടെ അതീവ രഹസ്യമായുള്ള തെരഞ്ഞെടുപ്പ് ദുരൂഹതയേറുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha