ഈ ചുംബനം, കണ്ടിട്ടും കാണാത്തവരുടെ കണ്ണുതുറപ്പിക്കാന്‍
അങ്ങ് കൊച്ചിയില്‍ നടന്ന കിസ് ഓഫ് ലൗ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇങ്ങ് തലസ്ഥാനത്ത് ആരും അറിയാതെ മറ്റൊരു ചുംബനം നടന്നു. കൊച്ചിയില്‍ നിന്നുള്ള ഒരു പറ്റം മാധ്യമ വിദ്യാര്‍ഥികള്‍ ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ നടക്കുന്ന നില്‍പ്പു സമരത്തെ അഭിവാദ്യം ചെയ്ത് സമരക്കാരുടെ പാദങ്ങള്‍ ചുംബിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന സികെ ജാനുവടക്കം മൂന്ന് വയസുകാരന്‍ കുഞ്ഞുള്‍പ്പടെ സമരസഖാക്കളുടെ പാദത്തില്‍ ചുംബിച്ചാണ് അവര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുത്.
കൊച്ചിയില്‍ നടക്കുന്ന ചുംബന സമരത്തേക്കാള്‍ പ്രസക്തി ഈ നില്‍പ് സമരത്തിനുണ്ട്. ചുംബന സമരത്തോട് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമ്പോളും അതിനേക്കാള്‍ പ്രാധാന്യം ഈ നില്‍പ്പിനാണ് - വിദ്യാര്‍ഥികളുടെ വാക്കുകളാണിവ.
ഞങ്ങളിന്ന് വന്നത് മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാന്‍ തന്നെയാണ്. ഈ ദിവസം തെരെഞ്ഞെടുത്തതും അതുകൊണ്ട് തന്നെ. ചുംബന സമരത്തോട് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമ്പോഴും മാധ്യമ ശ്രദ്ധയും സമൂഹവും അതിലേക്ക് മാത്രം ചുരുങ്ങി നില്‍ക്കുന്നു. നില്‍പ്പ് സമരത്തിലേക്ക് അത്തരത്തിലുള്ള വലിയ ശ്രദ്ധ, അത് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും പൊതു സമൂഹത്തില്‍ നിന്നും ഉണ്ടാവണം. അതിന് വേണ്ടിയുള്ള എളിയ ശ്രമാണ് തങ്ങള്‍ നടത്തുനെനതെന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha