നിങ്ങളും കാമുകനും സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്… മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നും തട്ടിയത് 6 പവന്‍
പെണ്‍കുട്ടിയേയും കാമുകനേയും സൈബര്‍ പോലീസ് നിരീക്ഷിക്കുന്നതായി പറഞ്ഞ് പറ്റിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നും 6 പവന്‍ അപഹരിച്ചതായി പരാതി. പത്തനാപുരം പാതിരിക്കല്‍ സ്വദേശിനിയും പത്തനംതിട്ടയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായ 24 കാരിയാണ് തട്ടിപ്പിനിരയായത്.
സൈബര്‍ സെല്‍ ഉദ്യേഗസ്ഥനാണെന്ന് പറഞ്ഞ് ഒരാള്‍ പെണ്‍കുട്ടിയെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. റാന്നി സ്വദേശിയായ അലക്‌സ് ഇടിക്കുള എന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും കാമുകനുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ സൈബര്‍ സെല്‍ മാസങ്ങളായി നിരീക്ഷിക്കുന്നെന്ന് അയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇടപെട്ടില്ലെങ്കില്‍ കാമുകനെ പിടികൂടാന്‍ സാധ്യതയുണ്ടെന്നും അയാള്‍ പറഞ്ഞു. ഇതോടെ പെണ്‍കുട്ടിക്കും ആധിയായി. എങ്ങനേയും തന്റെ കാമുകനെ കേസില്‍ നിന്നും രക്ഷപ്പെടുത്തേണ്ടത് പെണ്‍കുട്ടിയുടേയും ആവശ്യമായി.
ഫോണ്‍ നിരീക്ഷണം ഒഴിവാക്കി തരാമെന്നും അതിന് ചെലവുണ്ടെന്നും അയാള്‍ അറിയിച്ചു. തുടര്‍ന്ന് പലതവണയായി പെണ്‍കുട്ടിയില്‍ നിന്നും 6 പവന്റെ സ്വര്‍ണാഭരണം അലക്‌സ് തട്ടിയെടുത്തു. അലക്‌സിന്റെ നിര്‍ദ്ദേശാനുസരണം എത്തിയ 21കാരനാണ് പെണ്‍കുട്ടി സ്വര്‍ണം കൈമാറിയത്.
ആഭരണങ്ങള്‍ കാണാതായത് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഈ വിവരങ്ങള്‍ പുറത്താകുന്നത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha