ബാര്‍ കോഴ, സി ബി ഐ അന്വേഷണമില്ലങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വിഎസ്
മന്ത്രി കെ.എം. മാണി ഉള്‍പ്പെട്ട ബാര്‍ കോഴയാരോപണത്തില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഹൈക്കോടതിയിലേക്ക്. മാണിക്കെതിരായ ആരോപണത്തില്‍ സി.പി.എമ്മിന്റെ ഔദ്യോഗികനിലപാട് വകവെക്കാതെയാണ് വിഎസ് വീണ്ടും കോടതി കയറുന്നത്. കോഴയിടപാടില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന വി.എസിന്റെ ആവശ്യം ഇന്നലെയും പാര്‍ട്ടി കേന്ദ്രനേതൃത്വം തള്ളി.
ഏതുതരം അന്വേഷണമാവശ്യപ്പെടണമെന്നതു പാര്‍ട്ടി തീരുമാനിക്കുമെന്നു പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ളയും എം.എ. ബേബിയും വ്യക്തമാക്കിയിരുന്നു. സി.ബി.ഐ. അന്വേഷണമെന്ന വി.എസിന്റെ ആവശ്യം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടക്കത്തിലേ തള്ളുകയും ചെയ്തു. മാണിയെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കം മുളയിലേ നുള്ളാന്‍ സി.പി.ഐക്കൊപ്പം വി.എസും ചേര്‍ന്നതു സി.പി.എം. ഔദ്യോഗികനേതൃത്വത്തെ പ്രകോപിപ്പിച്ചതായാണു സൂചന.
അതേസമയം മാണിക്കെതിരായ ആരോപണം സി.ബി.ഐക്കു വിടണമെന്നു വി.എസ്. ഇന്നലെ ആവര്‍ത്തിച്ചു. ന്ത്രിക്കെതിരായആരോപണം വിജിലന്‍സ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. കേസ് സി.ബി.ഐക്കു വിടണമെങ്കില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്നുള്ളതിനാലാണു വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തയച്ചത്.
മാണി കുറ്റക്കാരനല്ലെന്നു മുഖ്യമന്ത്രിയും യു.ഡി.എഫ്. നേതാക്കളും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതുകൊണ്ടുതന്നെ അന്വേഷണം പ്രഹസനമാകുമെന്നു ബോധ്യമായി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പാമോയില്‍ കേസ് അദ്ദേഹത്തിനു കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ എങ്ങനെ സത്യം പുറത്തുവരുമെന്നു സുപ്രീം കോടതി ആരാഞ്ഞിട്ടുണ്ട്. അതുകൂടി കണക്കിലെടുത്താണു കോഴയാരോപണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടത് വി.എസ്. പറഞ്ഞു. മന്ത്രിമാരെ ചോദ്യംചെയ്യാന്‍ കഴിയുന്ന ഒരേയൊരു ഏജന്‍സി സി.ബി.ഐയാണ്.
അന്വേണം മൂന്നുമസത്തിനകം പൂര്‍ത്തിയാക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം, പ്രശ്‌നം വലിച്ചുനീട്ടി ഗൗരവം കുറയ്ക്കാനുള്ള ശ്രമമാണെന്നും വി.എസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha