അഭയകേസ് ; രാസപരിശോധനയുടെ അന്തിമ ഫലം ഇന്ന്
സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലം രേഖപ്പെടുത്തിയ വര്‍ക്ക് ബുക്കില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ കോടതി ഇന്ന് അന്തിമവാദം കേള്‍ക്കും.തിരുവനന്തപുരം സി ജെ എം കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീത, കെമിക്കല്‍ അനലിസറ്റ് എം ചിത്ര എന്നിവരാണ് കേസിലെ പ്രതികള്‍. ക്രിമിനല്‍ നടപടി ചട്ടത്തിലെ 313 ആം വകുപ്പ് പ്രകാരം പ്രതികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച ഇരുവിഭാഗത്തിന്റെയും അന്തിമവാദമാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha