ബാര്‍ കോഴ; സിപിഎം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടേക്കും
ബാര്‍ കോഴ വിവാദത്തില്‍ സിപിഎം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടേക്കാന്‍ സാധ്യത. കോടതിയുടെ നേതൃത്വത്തില്‍ വേണം അന്വേഷണം നടത്താന്‍.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ പാടില്ല.ഇതു സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിനു സ്വീകരിക്കാമെന്നും അവര്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നിലപാടുകളെ കേന്ദ്രനേതൃത്വം തള്ളി.
ബാര്‍ അഴിമതി ആരോപണം അന്വേഷിക്കാന്‍ സിബിഐ കൊള്ളില്ല എന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന തള്ളിക്കൊണ്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.
സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വവും വ്യക്തമാക്കി. സിബിഐ അന്വേഷണം നിഷ്പക്ഷമാകില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha