ഈ കൂടിക്കാഴ്ച എന്തിന്? വക്കം പുരുഷോത്തമനുമായി ബിജു രമേശിന്റെ രഹസ്യ കൂടി കാഴ്ച വിവാദമാകുന്നു
മുന്‍ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമനുമായി ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് നടത്തിയ രഹസ്യ കൂടി കാഴ്ച മാധ്യമങ്ങളില്‍ വിവാദമാകുന്നു. ഇന്നലെ വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരത്ത് ട്രിവാന്‍ഡ്രം ക്ലബ്ബിലെ ഒന്നാം നമ്പര്‍ കോട്ടേജില്‍ വച്ചായിരുന്നു വക്കവും ബിജു രമേശും കൂടി കാഴ്ച നടത്തിയത്. ഏകദേശം ഒരു മണിക്കൂറോളം അടച്ചിട്ട മുറിയില്‍ ഇരുവരും ചര്‍ച്ച നടത്തി. ഇടയ്ക്ക് കോണ്‍ഗ്രസിലെ ഉന്നത നേതാക്കളായും, സമുദായ നേതാക്കളുമായും ഇരുവരും ഫോണില്‍ ചര്‍ച്ച നടത്തി.
കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവായ വക്കം പുരുഷോത്തമന്‍ തിരുവനന്തപുരം ബിസിനസ് ഗ്രൂപ്പുമായി ഏറെ അടുപ്പം പുലര്‍ത്തുന്നു. ബാര്‍ വിവാദത്തില്‍ ആദ്യം മുതല്‍ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കുള്ള പങ്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബാര്‍ ലൈസന്‍സ് പുതുക്കി നല്കണം എന്ന് ശക്തമായി ആവശ്യപ്പെട്ട നേതാവാണ് വക്കം.
ബിജു രമേശിന്റെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പല അണിയറ നീക്കങ്ങളും ശക്തിപ്പെടുത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ രഹസ്യമായി ബിജുവിനെ അനുകൂലിച്ചിരുന്ന പല നേതാക്കളും പിന്നീട് ഉള്‍വലിയുകയും രഹസ്യമായിപ്പോലും കൂടുകാഴ്ചയ്ക്ക് നില്‍ക്കുകയും ചെയ്യുന്നില്ല.
ബാര്‍ അസോസിയേഷനിലും ബിജു രമേശ് ഒറ്റപ്പെടുകയാണ്. വെറും ഊഹാപോഹങ്ങള്‍ അഴിമതി ആരോപണവുമായി ഉന്നയിക്കുകവഴി അസോസിയേഷന്റെ വിശ്വാസ്യത നഷ്ടമാക്കി എന്നാണ് ഭൂരിപക്ഷങ്ങളുടെയും അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha