പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനത്തിനെതിരെ പുകവലി സമരം
ചുംബന സമരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനത്തിനെതിരെ കണ്ണൂരിലെ ഒരു കൂട്ടം പൗരാവകാശ പ്രവര്‍ത്തകര്‍ പരസ്യമായി പുകവലിച്ചു പ്രതിഷേധിക്കാനൊരുങ്ങുന്നു. കണ്ണൂരിലാണ് സമരം സംഘടിപ്പിക്കുക. ഈ മാസം തന്നെ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു സമരം നടത്താനാണ് ആലോചന. തീയതിയും സമയവും തീരുമാനിച്ചിട്ടില്ല. പൊതുസ്ഥലങ്ങളില്‍ പുകവലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു പ്രത്യേക സ്ഥലം സര്‍ക്കാര്‍ ഒരുക്കണമെന്നാണു സമരക്കാരുടെ ആവശ്യങ്ങളിലൊന്ന്. പുകവലിക്കാത്തവരുടെ ആരോഗ്യത്തെയും ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിരിക്കുന്നത്.
ബീഡി, സിഗരറ്റ് വില്‍പന സര്‍ക്കാര്‍ നിരോധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിക്കാന്‍ അനുമതി നല്‍കാത്തതു ജനാധിപത്യ വിരുദ്ധമാണെന്ന് ഇവര്‍ ആരോപിക്കുന്നു. പൊതുസ്ഥലങ്ങളില്‍ നിരോധനം വന്നതോടെ വീടുകളിലും മറ്റു സ്വകാര്യ സ്ഥലങ്ങളിലും മാത്രമാണു പുക വലിക്കാന്‍ അനുമതി.
പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്നതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും വാഹനങ്ങളും ഫാക്ടറികളും പുറന്തള്ളുന്ന പുകയ്ക്കു മുമ്പില്‍ ബീഡിപ്പുക എത്രയോ തുച്ഛമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പുകവലി സമരം നടത്തിയാല്‍ പൊലീസ് പിടിച്ചാലും പിഴ അടച്ചു പുറത്തു വരാമെന്നാണു സമരക്കാരുടെ കണക്കുകൂട്ടല്‍. സമരത്തില്‍ പങ്കെടുക്കുന്നവര്‍ കയ്യില്‍ നിന്നു കാശെടുത്തു പിഴ അടയ്ക്കണം. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha