കടക്കെണി, വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
കടക്കെണിയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മാനന്തവാടി മുതിരേരിയിലെ കുറുക്കന്‍ പറമ്പില്‍ വര്‍ക്കിയാണ് (55) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് വര്‍ക്കിയെ വീടിനു സമീപത്തെ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഇദ്ദേഹം സ്വകാര്യ ബാങ്കില്‍ നിന്നും മറ്റു വ്യക്തികളോടും വായ്പ വാങ്ങിയിരുന്നു. തിരിച്ചടവ് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സ്വകാര്യ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഭാര്യ: വത്സ. മക്കള്‍: ജോബി, ജോയ്‌സി. ജോസി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha