ഹസ്സനു മറുപടിയുമായി പി.സി.ജോര്‍ജിന്റെ ബ്ലോഗ്
ബാര്‍ കേസ് വിവാദത്തിന് പിന്നില്‍ പിസി ജോര്‍ജ്ജാണെന്ന ഹസ്സന്റെ പരാമര്‍ശത്തിന് മറുപടിയുമായി പിസി ജോര്‍ജ് രംഗത്ത്. ഹസ്സന്റെ പേര് പറയാതെ ബ്ലോഗിലൂടെയാണ് പിസി ജോര്‍ജ് ഹസ്സനെതിരെ ശക്തമായ അധിക്ഷേപം നടത്തിയിരിക്കുന്നത്.
ഉച്ഛിഷ്ട ഭോജിയായ ദേശാടനക്കിളി നഞ്ച് കലക്കി വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിക്കുകയാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് തരപ്പെടുത്താനാകുമോയെന്നാണ് ഈ നേതാവ് ഇപ്പോള്‍ ശ്രമിക്കുന്നത്. കെ.കരുണാകരന്റെയും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പിനാരായണന്റെയും ജീവിതം തകര്‍ത്ത ചാരക്കേസിന് പിന്നില്‍ ഈ നേതാവായിരുന്നുവെന്നും ജോര്‍ജ് ആരോപിക്കുന്നു.
മറുപടിയുമായി എം എം ഹസ്സനുമെത്തി.പിസി ജോര്‍ജിന്റെ അഭിപ്രായം കേട്ടാല്‍ അദ്ദേഹം കെ എം മാണിയുടെ മിത്രമാണോ ശത്രുവാണോ എന്ന് സംശയം തോന്നുമെന്ന് എം എം ഹസ്സന്‍. അദ്ദേഹം മാണിയുടെ മിത്രശത്രുവാണെന്നും എം എം ഹസ്സന്‍ പറഞ്ഞു. പിസി ജോര്‍ജിന്റെ വിലകുറഞ്ഞ അഭിപ്രായ പ്രകടനത്തിന് മറുപടിയില്ലെന്നും ഹസ്സന്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha