ബാര്‍ കോഴ ; വിജിലന്‍സ് റേഞ്ച് എസ്പി എം.രാജ്‌മോഹന്‍ അന്വേഷിക്കും
ബാര്‍ കോഴ ആരോപണം വിജിലന്‍സ് തിരുവനന്തപുരം റേഞ്ച് എസ്പി എം രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ഗോപകുമാര്‍, സൈനുതോമസ് എന്നിവര്‍ സംഘാംഗങ്ങളാണ് .
എന്നാല്‍ ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും വി എസ് അച്യുതാനന്ദനെത്തി. മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. മാണിക്കായി കാട്ടുന്ന ന്യായങ്ങള്‍ ഡാറ്റസെന്റര്‍ കേസില്‍ എന്തുകൊണ്ട് എടുത്തില്ലെന്നും വിഎസ് ചോദിച്ചു .
എന്നാല്‍ ഏത് ഏജന്‍സി അന്വേഷിക്കണമെന്ന കാര്യം നാളത്തെ സെക്രട്ടറിയേറ്റില്‍ തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും സര്‍ക്കാര്‍ ശ്രമം ഇടതുപക്ഷത്തിന് അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തി രക്ഷപ്പെടാനാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha