ഡീസല്‍ വില രണ്ടുമാസത്തിനിടെ കുറഞ്ഞത് അഞ്ചു രുപ യാത്രാ നിരക്കുകള്‍ കൂടിയ പടി തന്നെ
രാജ്യത്തെ ഡിലല്‍ വില കുത്തനെ കുറഞ്ഞിട്ടും വില വര്‍ധന അതേ പടി തുടരുകയാണ്.ഡീസലിന് രണ്ടു മാസത്തിനിടെ അഞ്ചുരുപയാണ് കുറഞ്ഞത്. മേയ് ഇരുപതിനാണ് ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. ബസുകളുടെ മിനിമം നിരക്ക് ആറു രുപയില്‍ നിന്നും ഏഴായി വര്‍ധിപ്പിച്ചത് കുറക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട. എന്നാല്‍ സര്‍ക്കാരിത് അറിഞ്ഞമട്ടില്ല.ഡീസല്‍ വില ചരിത്രം കുറിച്ച ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ അഞ്ചുരൂപയുടെ കുറവുണ്ട്.
ടിക്കറ്റ് നിരക്ക പുതുക്കിയ സമയത്തേക്കാള്‍ ഡീസല്‍ വില ഇപ്പോള്‍ ലിറ്ററിന് മുന്നു രുപയോളം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ധന വില കുറഞ്ഞത് പച്ചക്കറി വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. തമിഴ് നാട്ടില്‍ നിന്നുള്ള പൂക്കളുടെയും പച്ചക്കറികളുടെയും വില നേരിയ തോതില്‍ കുറഞ്ഞത് ആളുകള്‍ക്ക ആശ്വാസം നല്‍കുന്നുണ്ട്.എന്നാല്‍ അരി വിലയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.ഓട്ടോ ടാക്‌സികളുടെ യാത്രാ നിരക്കും കൂടിയ നിലയില്‍ത്തന്നെയാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha