പാഴ്‌സല്‍ ബിരിയാണിയില്‍ അട്ട, ഹോട്ടലിന് നോട്ടീസ്
ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ അട്ട കണ്ടെത്തി. കഴക്കൂട്ടം വടക്കുംഭാഗം കീര്‍ത്തിയില്‍ ഹൈക്കോടതി വക്കീലായ കെ.പി. സുജേഷ് വാങ്ങിയ ബിരിയാണിയിലാണ് അട്ട കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കഴക്കൂട്ടത്തെ ഹാലിസ് ഹോട്ടലില്‍ നിന്നും വാങ്ങിയതാണ് ബിരിയാണി.
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനെ ഉടന്‍ തന്നെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചുവെങ്കിലും ഫോണ്‍ തകരാറിലായിരുന്നുവെന്നും ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചപ്പോള്‍ അവധി ദിവസമായതിനാല്‍ വരാന്‍ കഴിയില്ലെന്നും ആയിരുന്നു മറുപടിയെന്ന് സുജേഷ് അറിയിച്ചു. സുജേഷിന്റെ പരാതിയിന്‍ പ്രകാരം തിങ്കളാഴ്ച ഉച്ചയോടെ ഭക്ഷ്യ സുരക്ഷാ ഓഫീസറായ ജയകുമാര്‍ വീട്ടിലെത്തി തെളിവെടുക്കുകയും ഹോട്ടലില്‍ പരിശോധന നടത്തുകയും ചെയ്തു.
പരിശോധനയില്‍ വേണ്ടത്ര ശുചിത്വമില്ലാത്ത അന്തരീക്ഷത്തിലാണ് അടുക്കളയെന്ന് കണ്ടതിനെ തുടര്‍ന്ന് ഹോട്ടലിന് നോട്ടീസ് നല്‍കിയെങ്കിലും ബിരിയാണി പരിശോധിക്കാന്‍ ലാബ് അവധിയായതിനാല്‍ ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha