മദ്യനിരോധനം അട്ടിമറിക്കാന്‍ രാജ്യാന്തര ലോബിയെന്ന് വിഎം സുധീരന്‍
സംസ്ഥാനത്തെ മദ്യ നിരോധനം അട്ടിമറിക്കാന്‍ രാജ്യാന്തര മദ്യലോബി ശ്രമിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
ബാര്‍ വിഷയം കേരളത്തില്‍ കത്തി നില്‍ക്കുന്ന ഈ സമയത്ത് സുധീരന്റെ പ്രസ്താവനയ്ക്ക് വന്‍ പ്രസക്തിയുണ്ട്. കേരളത്തില്‍ മദ്യനിരോധനം നടപ്പാക്കിയാല്‍ മദ്യ നിര്‍മ്മാണ വിതരണ കമ്പനികള്‍ക്ക് കനത്ത ആഘാതമാകും. ഇന്ത്യയില്‍ ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്ന സംശസ്ഥാനങ്ങളിലൊന്നാണ് കേരളം. മുന്തിയ ഇനം മദ്യവും ഇവിടെ കൂടുതലായി വില്‍ക്കുന്നുണ്ട്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും തീറ്റിപ്പോറ്റുന്നത് ഈ മദ്യലോബിയാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ ആജ്ഞാനുവര്‍ത്തികളായവരെ സ്ഥാനത്തിരുത്തുവാനും അല്ലാത്തവരെ അസ്ഥാനത്താക്കാനും ഈ മദ്യലോബിക്ക് കഴിഞ്ഞു.
മദ്യനിരോധനം മൂലം കേരളത്തില്‍ മദ്യലോബിക്ക് ഉണ്ടാകുന്ന കനത്ത നഷ്ടം ഒഴിവാക്കാന്‍, ഏത് വിധേനയും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള തന്ത്രമാണ് ഇവര്‍ ഒരുക്കുന്നത്. ഇതിന്റെ സൂചനയാണ് സുധീരന്റെ പ്രസ്ഥാവനയ്ക്ക് പിന്നില്‍.
കഴിഞ്ഞ ദിവസത്തെ ഈ ബാര്‍ വിവാദം ഇവരുടെ സമ്മര്‍ദ്ദ തന്ത്രമാണെന്ന സംശയവും ബലപ്പെടുന്നു. 25 കോടി രൂപ പിരിച്ചെടുത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വക്കീലന്മാര്‍ക്കും വിതരണം ചെയ്ത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള മദ്യലോബിയുടെ ശ്രമമാണെന്ന സംശയവും ബലപ്പെടുന്നു.
ഇലക്ഷന്‍ കാലത്ത് എല്ലാ പാര്‍ട്ടികള്‍ക്കും ഇവര്‍ സംഭാവനകള്‍ നല്‍കുന്നത് കീഴ്‌വഴക്കമായിരുന്നു. എന്നാല്‍ അത്തരം സംഭാവനകള്‍ കോഴയായി ചിത്രീകരിക്കുകയാണ് കേരളത്തിലെ മദ്യലോബി. ഇതിന് രാജ്യാന്തര മദ്യലോബിയുടെ സ്വാധീനമുണ്ടോ എന്ന സംശയവും ബലപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha