ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി ഖത്തര്‍ എയര്‍വേസ്
പ്രവാസികള്‍ക്ക് അനുഗ്രഹമായി ഖത്തര്‍ എയര്‍വേസ് ടിക്കറ്റ് നിരക്കില്‍ കിഴിവ് വരുത്തുന്നു. ടിക്കറ്റ് നിരക്കില്‍ 25% കിഴിവാണ് ഖത്തര്‍ എയര്‍വേസ് നല്‍കുന്നത്. പ്രത്യേക കാലാവധിയില്‍ ലഭ്യമാകുന്ന ടിക്കറ്റ് ഉപയോഗിച്ച് യൂറോപ്പ്, ആഫ്രിക്ക, ഗള്‍ഫ്, ഏഷ്യ, പസിഫിക് സെക്ടറുകളില്‍ യാത്ര നടത്താം.
ഈ മാസം പത്തുവരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ആറു മാസത്തിനുള്ളില്‍ യാത്ര നടത്തിയാല്‍ മതി.
ടിക്കറ്റ് നിരക്കുകര്‍ കുത്തനെ കുതിച്ചുയരുന്ന ഈ സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വേസിന്റെ ഈ കുറവ് വലിയ അനുഗ്രഹമായാണ് പ്രവാസികള്‍ കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha