ചുംബന സമരത്തിന് താങ്ങായത് തീവ്രവാദികള്‍; പുത്തന്‍ സമരമാര്‍ഗ്ഗത്തിലൂടെ അട്ടിമറി ലക്ഷ്യം
കൊച്ചിയില്‍ നടന്ന ചുംബന സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയെന്ന് പോലീസ്. ചുംബന സമരത്തിന് നേതൃത്വം നല്‍കിയവരില്‍ 17 പേര്‍ മാവോയിസ്റ്റുകളാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പോരാട്ടം ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ പ്രതിനിധികളാണ് സമരത്തിന് നേതൃത്വം നല്‍കിയതെന്നും പോലീസ് കണ്ടെത്തിയിരിക്കുന്നു. 32 പേരാണ് ചുംബന സമരത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്.
കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ റസ്റ്റോറന്റ് ആക്രമിച്ച കേസാണ് ഒരു പ്രത്യേക സമുദായത്തിലുള്ളവരെ പ്രകോപിപ്പിച്ചത്. അക്രമ സമരത്തില്‍ ഒന്നാം പ്രതിയായി യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പിടിയിലായതോടെ പ്രത്യേക സമുദായത്തിലുള്ളവരുടെ ക്ഷമ കെടുകയും ബിജെപിക്കെതിരെ രംഗത്തു വരാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പ്രത്യേക സമുദായത്തില്‍ ഉള്‍പ്പെടുന്ന തീവ്രവാദ സ്വഭാവമുള്ളവരാണ് സമരരംഗത്തിറങ്ങിയത്. കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലം പോലും സമരത്തിനിറങ്ങിയവര്‍ മനസ്സിലാക്കിയില്ല. മാത്രവുമല്ല പുതിയ സമരരീതിയായതിനാല്‍ അതിന് മാധ്യമ ശ്രദ്ധ ഉണ്ടാക്കുമെന്ന് സംഘാടകര്‍ മനസിലാക്കി. അത് സത്യമായി ഭവിക്കുകയും ചെയ്തു.
പുത്തന്‍ സമരമാര്‍ഗ്ഗങ്ങളിലുടെ പൊതു ജനങ്ങള്‍ക്കിടയില്‍ പാദമൂന്നണമെന്ന തീവ്രവാദ ചിന്താഗതിയാണ് ചുംബന സമരമായി പരിണമിച്ചത്. ചുംബന സമരം ആസൂത്രണം ചെയ്തവര്‍ തീവ്രവാദികളല്ല. അതേസമയം ചുംബന സമരത്തിന് പിന്തുണ നല്‍കാനെന്ന വ്യാജേന എത്തിയവര്‍ തീവ്രവാദികളാണ്. കേരളത്തിന്റെ സാംസ്‌ക്കാരികാന്തരീക്ഷം തകര്‍ക്കുന്നതിനോടൊപ്പം ക്രമസമാധാന നിലയും തകര്‍ക്കണമെന്ന ലക്ഷ്യമാണ് തീവ്രവാദികള്‍ക്കുണ്ടായിരുന്നത്.
ഇതിനിടെ സോഷ്യല്‍ മീഡിയയിലും തീവ്രവാദ സാന്നിധ്യം വര്‍ദ്ധിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള കമന്റുകള്‍ സാമൂഹ്യമാധ്യമത്തില്‍ വര്‍ദ്ധിക്കുകയാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം തീവ്രവാദ സ്വഭാവമുള്ളവരുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കിസ് ഓഫ് ലവ് എന്ന സംഘടനയുടെ ഭാരവാഹികള്‍ പറയുന്നത്. ക്വട്ടേഷന് സംഘക്കാരും ചുംബന സമരത്തിലുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു. തീവ്രവാദ സ്വഭാവം പുലര്‍ത്തുന്നവര്‍ സമരത്തിലുണ്ടെന്ന് മനസിലാക്കിയതോടെ കുറെയധികം വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്നും പിന്‍മാറിയിരുന്നു. അയ്യായിരത്തിലേറെ പേരാണ് ചുംബന സമരത്തില്‍ അണി നിരന്നത്. ഇതെങ്ങനെ സംഭവിച്ചതാണെന്ന് സംഘാടകര്‍ക്ക് പോലുമറിയില്ല. ചുംബന സമരത്തില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha