ട്വിറ്ററില്‍ കുടുങ്ങുമോ? സുനന്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് വിശദമായി പരിശോധിക്കാന്‍ പോലീസ്; ഡെലീറ്റ് ചെയ്തവ ഉള്‍പ്പെടെ വീണ്ടെടുക്കാന്‍ ശ്രമം
എല്ലാം കെട്ടടങ്ങിയെന്നു വിചാരിക്കുമ്പോഴേക്കും ദേ അടുത്തത് വരുന്നു എന്ന അവസ്ഥയാണ് തിരുവനന്തപുരം എംപിയായ ശശി തരൂരിന്. സുനന്ദ പുഷ്‌കറുടെ മരണം മുതല്‍ പലവിധ സംശയത്തിന്റെ നിഴലിലായിരുന്നു ശശി തരൂര്‍. ഇടയ്ക്ക് ശശി തരൂരിന് അനുകൂലമായ വാര്‍ത്തകളും വന്നിരുന്നു. അതോടെ എല്ലാം കെട്ടടങ്ങിയെന്നു കരുതുമ്പോഴേക്കും അടുത്തത് വരവായി.
സുനന്ദ പുഷ്‌കര്‍ അവസാന നാളുകളില്‍ ഉപയോഗിച്ച ട്വിറ്റര്‍ അക്കൗണ്ട് വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്. സുനന്ദയുടെ ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും അവസാനമായി വന്ന മെസേജുകള്‍ വന്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. ശശി തരൂരുമായി ലോഹ്യത്തിലല്ലാത്ത കാര്യവും ശശി തരൂരിന് പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള അടുപ്പവുമെല്ലാം വെളിപ്പെടുന്നതും ഈ ട്വിറ്ററിലൂടെയാണ്.
ഇതിനിടെ ഈ ട്വിറ്ററില്‍ നിന്നും വിലപ്പെട്ട പല വിവരങ്ങളും ഡെലീറ്റ് ചെയ്‌തെന്ന പരാതിയും വന്നു. അന്വേഷണത്തിന്റെ ഭാഗമായി സുനന്ദയുടെ ട്വിറ്റര്‍ വിശദ പരിശോധന നടത്താനാണ് പോലീസിന്റെ ശ്രമം. ഇതിനായി ട്വിറ്റര്‍ അധികൃതരോട് വിശദവിവരങ്ങള്‍ നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു. ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഡെലീറ്റ് ചെയ്തവ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും നല്‍കാനാണ് പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.
കിംസ് അശുപത്രിയിലെ സുനന്ദയുടെ ചികിത്സയെപ്പറ്റിയും അടുത്തിടെ വിവാദം വന്നിരുന്നു. വെള്ള പാണ്ടിന് ചികിത്സ നേടിയ സുനന്ദ വിഷാദ രോഗത്തിന് കഴിക്കുന്ന അല്‍പ്രാക്‌സ് ഗുളികകള്‍ എന്തിന് അധികം കഴിച്ചു എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. സുനന്ദയുടെ കരള്‍, വൃക്ക, ഹൃദയം എന്നിവ സാധാരണ നിലയിലായിരുന്നെന്നും എയിംസ് അധികൃതരും സാക്ഷ്യപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha