വാക്കിനെക്കാള്‍ മൂര്‍ച്ച അക്ഷരങ്ങള്‍ക്കുണ്ടെന്ന് തെളിയിച്ചുകൊണ്ട് ബൈജു കൊച്ചുമ്മന്‍
ഒരു വാക്കിനെക്കാള്‍ മൂര്‍ച്ച അക്ഷരത്തിനുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നവോത്ഥാന വേദി പ്രസിഡന്റ് ബൈജു കൊച്ചുമ്മന്‍. സ്വന്തം നാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി അധികാരികള്‍ക്ക് നിവേദനങ്ങള്‍ നല്‍കി. പല തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും അധികാരികള്‍ കണ്ടഭാവം കാണിച്ചില്ല. ഇതാണ് ബൈജു കൊച്ചുമ്മനെ പുതിയ ആശയത്തിലേക്ക് വഴി തിരിച്ചുവിട്ടത്. പ്രശ്‌നങ്ങള്‍ നോട്ടീസിലാക്കി പ്രധാന കവലകളില്‍ സ്വയം വിതരണം ചെയ്യും. ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകളിലും കോപ്പികള്‍ എത്തിച്ചു കൊടുക്കും.
നാക്കുകൊണ്ടു പറയുന്ന ഒരു വാക്കിനേക്കാള്‍ ബലമുണ്ട് അക്ഷരങ്ങള്‍ക്ക് എന്നു മനസിലാക്കി അധികാരിവര്‍ഗം ബൈജുവിന്റെ പരാതിക്ക് ചെവി കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ ജനകീയ പ്രശ്‌നങ്ങള്‍ നോട്ടീസിലാക്കി ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഈ യുവാവിന്റെ ശ്രമം.
എന്തു പ്രശ്‌നമുണ്ടായാലും അത് നോട്ടീസാക്കി അടിച്ചിറക്കി ജനങ്ങളെയും അധികാരികളെയും അറിയിക്കുക എന്നത് ഈ ചെറുപ്പക്കാരന് ഒരു ദിനചര്യ പോലെയായിരിക്കുന്നു. എന്നാല്‍ താന്‍ ചൂണ്ടികാണിക്കുന്ന വിഷയത്തില്‍ പരിഹാരമുണ്ടാകണമെന്ന് ബൈജുവിന് നിര്‍ബന്ധമില്ല. പരിഹാരമുണ്ടായാലും ഇല്ലെങ്കിലും ബൈജുവിന്റെ ഈ രീതി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഓരോ ദിവസവും ഓരോ വിഷയവുമായിട്ടാണ് ബൈജുവിന്റെ നോട്ടീസ് എത്തുന്നത്. പ്രശ്‌നം വളരെ ലളിതമായി പ്രതിപാദിച്ച് ഡി.ടി.പി ചെയ്ത് ഫോട്ടോകോപ്പി എടുത്താണ് വിതരണം ചെയ്യുന്നത്.
ബൈജുവിന്റെ നോട്ടീസിലൂടെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് പരിഹരിച്ച നിരവധി സംഭവങ്ങളുണ്ട്. ചിറ്റാര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരയില്‍ നിന്നുള്ള മലമൂത്ര വിസര്‍ജ്യങ്ങള്‍ പുറത്തേക്ക് തെറിക്കുന്നത്, അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കം, തെരുവ് വിളക്കുകള്‍ തെളിയാത്തത്, തെരുവു നായ ശല്യം, കുടിവെള്ള വിതരണമുടക്കം, വനംവകുപ്പ് കെട്ടിടം ഇരിക്കുന്ന ഭൂമി സമൂഹത്തിന് വിട്ടുകൊടുക്കുക, ടാക്‌സി സ്റ്റാന്‍ഡില്‍ മറ്റു വാഹനങ്ങളുടെ പാര്‍ക്കിംഗ് എന്നിവയൊക്കെ ബൈജു അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയ ചില വിഷയങ്ങളാണ്.
ഇതില്‍ മിക്കവയ്ക്കും പരിഹാരമുണ്ടാവുകയും ചെയ്തു. ഏതെങ്കിലും പ്രശ്‌നം പരിഹരിച്ചാല്‍ പിറ്റേന്നുള്ള നോട്ടീസില്‍ തന്നെ അതു ബൈജു നാട്ടുകാരെ അറിയിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha