ഒറ്റപ്പെട്ട ഒരു ശബരിമല വിഷയത്തിൽ മാത്രം ശ്രദ്ധയൂന്നാതെ ഓരോകാര്യത്തിലും ഹിന്ദുവിന് സംഘടിക്കേണ്ടതുണ്ട്; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഹിന്ദു ആക്ടിവിസ്റ്റായ അംബിക പറയുന്നു...

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി വന്ന പശ്ചാത്തലത്തിൽ ഹിന്ദു ആക്ടിവിസ്റ്റ് അംബിക തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത്...
അംബികയുടെ പ്രതികരണം ഇങ്ങനെ...
ശബരിമല വിഷയത്തിൽ ഭാരതത്തിന്റെ പരമോന്നത സുപ്രീം കോടതിയുടെ വിധി വന്ന പശ്ചാത്തലത്തിൽ പലരും എന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വന്നിരുന്നു. എന്റെ വ്യക്തിപരമായ നിലപാട് അന്നും ഇന്നും എന്നും ഒന്ന് തന്നെയാണ് എന്റെ മതത്തിന്റെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എതിരായിട്ട് ഏതൊരു ക്ഷേത്രത്തിലും പ്രവേശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
അതുകൊണ്ടുതന്നെ പത്തിനും അമ്പതിനും ഇടയ്ക്കുള്ള പ്രായത്തിൽ മല ചവിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതിനു ശ്രമിക്കുകയും ഇല്ല. രണ്ടാമതായി ഈ ഭാരതത്തിലെ പൗരനെ എന്ന നിലയിൽ കോടതിയുടെ വിധിയെ ഞാൻ മാനിക്കുന്നു,സ്വാഗതം ചെയ്യുന്നു. അത് എന്റെ ഉത്തരവാദിത്വമായിട്ടാണ് ഞാൻ കാണുന്നത്. ആരെങ്കിലുമെന്നോട് രാഷ്ട്രം വേണോ മഹാൻ വേണോ എന്ന എന്നോട് ചോദിച്ചാൽ രാഷ്ട്രം വേണം എന്ന തന്നെയായിരിക്കും ഞാൻ പറയുന്നത്. മതത്തിനു രണ്ടാം സ്ഥാനം മാത്രമേ ഞാൻ നൽകുന്നുള്ളൂ.
നമുക്ക് താല്പര്യമുള്ള വിധി വരുമ്പോൾ ശ്ലാഖിക്കുകയും,ഇഷ്ടമില്ലാത്ത വിധി വരുമ്പോൾ അതിനുവേണ്ടി തെരുവിലിറങ്ങുകയും ചെയ്യുന്നത് തെറ്റായ ഒരു കിഴ്വഴക്കമാണെന്ന് തന്നെയാണ് എന്റെ വിശ്വാസം. അയോദ്ധ്യ വിഷയത്തിൽ നാളെ ഹിന്ദുവിന് അനുകൂലമായ ഒരു വിധി വരുമ്പോൾ നമ്മൾ അതിനെ സ്വാഗതം ചെയ്യും. പക്ഷെ അക്കാര്യത്തിൽ തെറ്റായ വിധി വരുമ്പോൾ അതിനെതിരെ തെരുവിൽ ഇറങ്ങുമ്പോൾ നാളെ മറ്റുള്ളവർ അത് ചൂണ്ടി കാണിക്കുമ്പോൾ അതിനു ഒരുത്തരം നമ്മളുടെ കയ്യിൽ ഉണ്ടാകാതെ വരും.
അതിനെ ഞാൻ അനുകൂലിക്കുന്നില്ല, പക്ഷെ അതേസമയം തന്നെ ജനാധിപത്യ സംവിധാനത്തിൽ സമാധാനപരമായി പ്രകടനം ചെയ്യാനും, പ്രതിഷേധിക്കാനുമുള്ള അവ അവകാശത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. ഇങ്ങനെ പറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ ഹിന്ദുവിന് അനുകൂലമായ ഒരു നിലപാടെടുക്കാൻ കാരണമെന്താണ് ? എന്തുകൊണ്ടാണ് ശബരിമല വിഷയത്തിൽ ഒരു പൗരന്റെ മൗലികാവകാശങ്ങൾ മാനിച്ചുകൊണ്ട് വിധി വന്നിരിക്കുന്നത്?
കാരണം ഒരു ക്ഷേത്രം പൊതു സ്ഥലമായതുകൊണ്ടാണ് മൗലികാവകാശങ്ങൾ അവിടെ സംരക്ഷിക്കപ്പെടണമെന്ന ഒരൊറ്റ കാരണം കൊണ്ടാണ്. ഹിന്ദുവിന്റെ വികാരത്തെ മാനിക്കാതെ വിധിവന്നതിനു പിന്നിൽ ക്ഷേത്രം പൊതുസ്ഥലമായി അംഗീകരിക്കുന്നത്കൊണ്ടാണ്. എന്തുകൊണ്ടാണ് ഹിന്ദുവിന്റെ ആരാധനാലയങ്ങൾ പൊതുസ്ഥലമാകുന്നത്? അത് സർക്കാർ ഭരിക്കുന്നത് കൊണ്ടാണ്. അപ്പോൾ എന്തിന്റെ കാര്യം കൊണ്ടായാല് ഹിന്ദു സംഘടിക്കുന്നത് എനിക്ക് സന്തോഷമുള്ള കാര്യം തന്നെയാണ്. എന്നും ഞാൻ കൂടെ നിന്നിട്ടേ ഉള്ളു, അപ്പോൾ ഹിന്ദു സംഘടിക്കുമ്പോൾ ഒറ്റപ്പെട്ട ഒരു ശബരിമല വിഷയത്തിൽ മാത്രം നമ്മുടെ ശ്രദ്ധയൂന്നാതെ ഓരോകാര്യത്തിലും ഹിന്ദുവിന് സംഘടിക്കേണ്ടിവരുന്നുണ്ട്.
ഗുരുവായൂർ പാര്ഥസാരഥിക്ഷേത്രം സർക്കാർ ഏറ്റെടുത്തപ്പോൾ ഹിന്ദുവിന് സംഘടിക്കേണ്ടിവന്നു. അതുപോലെ ശബരിമല വിഷയത്തിലും നമുക്ക് പ്രതികരിക്കേണ്ടി വരുന്നുണ്ട്. ഇതുപോലെ ഓരോ ഒറ്റപ്പെട്ട സംഭവങ്ങൾക്കും നമ്മളിങ്ങനെ തെരുവിലിറങ്ങാതെ ഇപ്പോൾ രൂപീകരിക്കപ്പെട്ട ഹിന്ദു ഐക്ക്യം നമ്മൾ ഉപയോഗിക്കേണ്ടത് സർക്കാരിന്റെ കയ്യിൽ നിന്ന് നമ്മുടെ അമ്പലങ്ങൾ, ആരാധനാലയങ്ങൾ തിരിച്ചു കിട്ടാനും സ്വയംഭരണാവകാശത്തിന് വേണ്ടിയിട്ടുമാണ്.
അങ്ങനെ ഉണ്ടാകുമ്പോൾ മാത്രമാണ് നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുന്നത്. ഓരോ ഒറ്റപ്പെട്ട വിഷയങ്ങൾക്കും തെറുവിലിറങ്ങിണ്ടിവന്നാൽ ഇതിനു ഒരു അവസാനമുണ്ടാവില്ല. ഹിന്ദു ഐക്ക്യം ഒരു വലിയ ലക്ഷ്യത്തിനു വേണ്ടി ഉപയോഗിക്കണമെന്നാണ് എന്റെ ഹിന്ദു സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത്.
https://www.facebook.com/Malayalivartha