ബാര്‍ കോഴ, മാണിക്ക് മന്ത്രിസഭയുടെ പൂര്‍ണ്ണ പിന്തുണ, യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി
ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ.എം.മാണിക്ക് മന്ത്രിസഭയുടെ പൂര്‍ണ പിന്തുണ.യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ആരെയും അടര്‍ത്തിയെടുക്കാനാകില്ലെന്നും, ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ കോഴ ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വി എസ് ആദ്യം വിജിലന്‍സ് അന്വേഷണമാണ് ആവശ്യപ്പെട്ടത്. ഇപ്പോള്‍ സിബിഐ വേണമെന്നാണ് പറയുന്നത്.
വി എസ് നിലപാട് മാറ്റുന്നതനുസരിച്ച് തനിക്ക് തീരുമാനമെടുക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാണിക്കെതിരായ ബാര്‍ കോഴ ആരോപണം അടിസ്ഥാനരഹിതമാണ് . ഇക്കാര്യംനേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാണിക്കെതിരായ ആരോപങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ല. യു,ഡി.എഫിലെ മുതിര്‍ന്ന നേതാവാണ് മാണി. ആ ആദരവ് അദ്ദേഹത്തിന് എവിടെ ചെന്നാലും ലഭിക്കും. മാണി ഏത് സ്ഥാനത്തിനും അര്‍ഹനാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാണിക്കെതിരായ ആരോപണത്തിന്റെ രാഷ്ട്രീയ നേട്ടം തനിക്കാണെന്ന് പറയുന്ന പിണറായി വിജയന്‍ കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫില്‍ എടുക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളം പല മേഖലകളിലും മുന്നേറുകയാണ്. ആ മുന്നേറ്റം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇപ്പോള്‍ വിവാദങ്ങളുണ്ടാക്കുന്നത്. രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമുള്ള ഈ മന്ത്രിസഭ അധികകാലം പോവില്ലെന്നാണ് ഇടതുപക്ഷം പറഞ്ഞത്. എന്നാല്‍ ഭൂരിപക്ഷം കുറവാണെന്ന ഭീഷണി ഒരിക്കല്‍ പോലും സര്‍ക്കാരിന് ഉണ്ടായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha