കോഴ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് വി എസ്
കോഴ വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടില്‍ അയവ് വരുത്താതെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. രാവിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യപ്പെടുന്നത് എന്തു കൊണ്ടാണെന്ന് കാര്യകാരണ സഹിതം മാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്താക്കുറിപ്പ് നല്‍കിയതാണെന്നും വി.എസ് ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. അതേ സമയം മാണി വിഷയത്തിലും വി. എസ് പിണറായി ചേരിപ്പോര് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പാര്‍ട്ടിയുടെ ഔദ്യോഗികനിലപാടിനെ തളളിയാണ് വി.എസ് സി.ബി.ഐ അന്വേഷണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സി.ബി.ഐ. അന്വേഷണത്തെ എതിര്‍ക്കുന്നവര്‍ ഭരണക്കാരെ സഹായിക്കലാണ്. അഴിമതിക്കാരെ തുടച്ചുനീക്കാനാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സി.ബി.ഐ സത്യസന്ധമായ അന്വേഷണം നടത്തുന്ന ഏജന്‍സിയാണെന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് അതാവശ്യപ്പെട്ടത്. വിജിലന്‍സ് അന്വേഷണത്തില്‍ സത്യം പുറത്തുവരില്ല. മാണിയെ ഇടതുപാളയത്തില്‍ എത്തിക്കാനുള്ള നീക്കത്തിന് തടയിടുക എന്നലക്ഷ്യവും വി എസിന് ഇതിന്റെ പിന്നിലുണ്ട്. ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയക്ക് തടവുശിക്ഷ ലഭിച്ചത് വി.എസിന്റെ നിയമപോരാട്ടത്തെതുടര്‍ന്നായിരുന്നു.മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രിയും നേതാക്കളും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത് ആന്വേഷണം പ്രഹസനമാകുമെന്ന സുചനയാണ് നല്‍കുന്നതെന്നും വി എസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha