അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 19ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നവംബര്‍ 14 വരെ www.iffk.in വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷന് അപേക്ഷിക്കാം.
അപേക്ഷകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണ്. അക്കാദമി ഡെലിഗേറ്റായി അംഗീകരിച്ച് ഇമെയില്‍ സന്ദേശം കിട്ടിയതിനുശേഷം മാത്രമേ ഫീസ് അടച്ച് ഒരു ഡെലിഗേറ്റ് ആകാന്‍ കഴിയൂ. ഡെലിഗേറ്റ് ഫീസ് ഓണ്‍ലൈനായും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ശാഖകള്‍ മുഖേനയും അടയ്ക്കാവുന്നതാണ്. ഡെലിഗേറ്റ് ഫീസ് 500 രൂപയും ബാങ്ക് ചാര്‍ജ് 25 രൂപയുമാണ് അടയ്‌ക്കേണ്ടത്.
ഡെലിഗേറ്റ് പാസുകള്‍ ഡിസംബര്‍ 8 മുതല്‍ 13 വരെ ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലില്‍നിന്ന് കൈപ്പറ്റാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha